കാട്ടിക്കുളം: വീടിനടുത്ത് കെട്ടിയിട്ട പശുകിടാവിനെ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കടുവ കൊന്നു. അപ്പപ്പാറ കോട്ടമൂല തോട്ടുങ്കര ഷൈജുവിന്റെ രണ്ട് വയസ് പ്രായമായ പശുകിടാവിനെയാണ്ട് കടുവ ഉടമയുടെ മുന്നിൽ വച്ച് ആക്രമിച്ചത.്
പശുകിടാവിന് വെള്ളം കൊടുക്കാൻ പോകുന്നതിനിടയിലാണ് സംഭവം. തലനാരിഴയ്ക്കാണ് ഇയാളുടെ ഭാര്യ ആശ രക്ഷപെട്ടത്. ഒരാഴ്ച്ചയോളമായി സമീപപ്രദേശങ്ങളിൽ കടുവ ഭീതി പരത്തുന്നതായി സമീപവാസികൾ പറഞ്ഞു. തോൽപ്പെട്ടി വൈൽഡ് ലൈഫ് ഫോറസ്റ്റർ രാമകൃഷണന്റെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ചു.