കടുവ സംരക്ഷണത്തെക്കുറിച്ച് ഹൃദ്യമായ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലെ സ്ഥിരം താരമായ പ്രവീണ്‍ കശ്വാനെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്. മധ്യപ്രദേശിലെ വിന്ധ്യ മലനിരകളില്‍ സ്ഥിതിചെയ്യുന്ന പന്ന കടുവാ സങ്കേതത്തിന്റെ ദൃശ്യങ്ങളാണ് അദേഹം പങ്കുവച്ചിട്ടുള്ളത്.
‘പൂജ്യത്തില്‍നിന്ന് ഈ കാഴ്ചയിലേക്ക്’ എന്ന തലക്കെട്ടോടെ എക്സിലൂടെ പങ്കുവച്ച വീഡിയോയ്ക്ക് കാഴ്ചക്കാർക്ക് ഏറെയാണ്.
2009 ഫെബ്രുവരിയില്‍ ഈ പ്രദേശത്ത് കടുവകള്‍ ഉണ്ടായിരുന്നില്ല. പിന്നീട് അവയെ തിരികെ എത്തിക്കുന്നതിനായി മാര്‍ച്ചില്‍ ബാന്ധവ്ഖര്, ഖന്ന കടുവ സങ്കേതങ്ങളില്‍നിന്ന് ടി-1, ടി-2 എന്ന രണ്ട് പെണ് കടുവകളെ എത്തിച്ചത്. ഇപ്പോള്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ കണക്കു പ്രകാരം 23 കടുവകളാണ് ഇവിടെയുള്ളത്. ഇതില്‍ അഞ്ച് പഴയ കടുവകളും പുതിയതായി ജനിച്ച 18 കടുവകളും ഉണ്ട്.
വീഡിയോയ്ക്ക് താഴെ അഭിനന്ദന പ്രവാഹവുമായി നിരവധിപേരാണ് എത്തുന്നത്.’ഇത്രയധികം കടുവകളെ ഒന്നിച്ച് കണ്ടിട്ടില്ല, വളരെ ഹൃദ്യമായ കാഴ്ച’ എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.