കാട്ടിക്കുളം: കേരള-കർണാടക അതിർത്തിയിലെ കർണാടക ഗ്രാമമായ കുട്ടം മഞ്ചള്ളി ഷെട്ടിഗിരി കാപ്പിത്തോട്ടത്തിൽ രണ്ട് പേരെ കൊന്ന കടുവയെ പിടികൂടുന്നതിനുള്ള ശ്രമം തുടരുന്നു.
ഇന്നലെ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ കടുവയെ മയക്കുവെടിവച്ച് പിടികൂടിയിരുന്നു.
കാലിന് പരിക്കേറ്റ് അവനിലയിലായ പെണ്കടുവയെയാണ് ഇന്നലെ പിടികൂടിയത്.
എന്നാൽ ഇന്നലെ രണ്ട് പശുക്കളെ വീണ്ടും കൊന്ന് ഭക്ഷിച്ചതോടെ കൊലയാളി കടുവയല്ല കുടുങ്ങിയതെന്ന് വനംവകുപ്പും പോലീസും സ്ഥിരീകരിക്കുകയായിരുന്നു.
കാപ്പിത്തോട്ടത്തിൽ രണ്ട് കുംകിയാനകളുടെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്.
നാഗർഹോള ടൈഗർ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും ശ്രീമംഗലമം, കുട്ടം പോലീസ് ഉദ്യോഗസ്ഥരും നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രദേശത്തെ കാപ്പിത്തോട്ടങ്ങളിലെ ജോലികൾ നിർത്തിവച്ചിരിക്കുകയാണ്.