വനത്തിലൂടെയുള്ള സഫാരിയും വന്യമൃഗങ്ങളുടെ കാഴ്ച്ചകളുമെല്ലാം ഏവരെയും ത്രസിപ്പിക്കുന്നതാണ്. എന്നാല്‍ ഇങ്ങനെയുള്ള ചില സാഹചര്യങ്ങള്‍ അപകടകരമായി മാറിയാലോ? എപ്പോഴെങ്കിലും അതിനെ കുറിച്ച് ചിന്തിച്ച് നോക്കിയിട്ടുണ്ടോ?
അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വഴിയരികിലൂടെ നടന്നു നീങ്ങാന്‍ ശ്രമിക്കുന്ന കടുവയെ ബുദ്ധിമുട്ടിലാക്കുന്ന സഞ്ചാരികളുടെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളില്‍ ചൂടൻ ചർച്ചയായി.
നിരവധി ആളുകളാണ് സഞ്ചാരികളുടെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തിക്കൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുമായ് എത്തിയത്. ഫോറസ്റ്റ് ഉദ്യാഗസ്ഥനായ പ്രവീണ്‍ കസ്വാനാണ് വീഡിയോ പങ്കുവച്ചത്.
വഴിയിലൂടെ നടന്നുനീങ്ങുകയാണ് കടുവ. അതിന്റെ വഴി തടസപ്പെടുത്തുന്ന തരത്തിൽ സഞ്ചാരികളുടെ വാഹനം കടന്നു വരുന്നതാണ് വീഡിയോ. കടുവയെ അടുത്ത് കണ്ട സഞ്ചാരികളുടെ ആക്രോശം കേട്ട് എന്തുചെയ്യണമെന്നറിയാതെ പകച്ച് നില്ക്കുന്ന കടുവയെയും വീഡിയോയിൽ കാണാം.
സംഭവം എവിടെ നടന്നതാണെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പണി പോയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. വാഹനങ്ങളും ഫോറസ്റ്റ് ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. വന്യമൃഗങ്ങളെ ഇങ്ങനെ കൈകാര്യംചെയ്യുന്നത് ശരിയല്ലെന്നും. കടുവകള്‍ കാഴ്ച്ചവസ്തുവോ ടൂറിസം സാധ്യതകള്‍ക്കുവേണ്ടി ഉപയോഗിക്കാനോ ഉള്ളതല്ലന്നും, ഇങ്ങനെ ചെയ്യാൻ ആരാണ് അനുവാദം കൊടുക്കുന്നത് എന്നുമാണ് ആളുകള്‍ ചോദിക്കുന്നത്. ഇതിനകം നാല് ലക്ഷം പേരാണ് വീഡിയോ കണ്ടത്. 1700 ലൈക്കുകളുമുണ്ട്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.