പുറത്ത് പോയി വന്ന് വീടിന്റെ വാതിൽ തുറന്ന് നോക്കുന്പോഴതാ അപ്രതീക്ഷിത അതിഥി വീട്ടിൽ നിൽക്കുന്നു. വാതിൽ പൂട്ടി പോയതാണല്ലോ പിന്നെങ്ങനെ അകത്തു കയറി എന്നൊക്കെ ചിന്തിക്കാൻ നിന്നാൽ അതിഥി നിങ്ങളുടെ എല്ലുപോലും ബാക്കി വച്ചേക്കില്ല. അതിഥി ആരാണന്നല്ലേ, മനുഷ്യനല്ല അത്. കടുവയാണ്.
ഒരു സ്ത്രീ താക്കോൽ ഉപയോഗിച്ച് ഒരു വാതിൽ തുറക്കുന്നതാണ് വീഡിയോയുടെ തുടക്കം. അപ്പോഴാണ് മുറിക്കുള്ളിൽ നിന്ന് അവരെ തുറിച്ച് നോക്കി നിൽക്കുന്ന രണ്ട് കണ്ണുകൾ കാണാം. അവർ വാതിൽ കുറച്ചുകൂടി തുറക്കുമ്പോഴാണ് അത് കടുവയാണ് എന്ന് മനസിലായത്.
എന്നാൽ, അവർ പെട്ടെന്ന് വാതിൽ വലിച്ചടക്കുന്നില്ല, ഒന്നുകൂടി തുറക്കാൻ നോക്കുമ്പോൾ കടുവ മുന്നോട്ടായുന്നതും അവർ അപ്പോൾ തന്നെ വാതിൽ അടയ്ക്കുന്നതുമാണ് വീഡിയോ. അതോടെ വീഡിയോ അവസാനിക്കുന്നു.