പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ സ്ത്രീ​യെ ക​ടി​ച്ചു​കൊ​ന്ന ക​ടു​വ​യെ ‘ന​ര​ഭോ​ജി’ ക​ടു​വ​യാ​യി പ്ര​ഖ്യാ​പി​ച്ചു; ഉ​ത്ത​ര​വി​റ​ക്കി സ​ർ​ക്കാ​ർ

വയനാട്: മാ​ന​ന്ത​വാ​ടി പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ സ്ത്രീ​യെ ക​ടി​ച്ചു​കൊ​ന്ന ക​ടു​വ​യെ ഒ​ടു​വി​ൽ ന​ര​ഭോ​ജി ക​ടു​വ​യാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ക​ടു​വ​യെ വെ​ടി​വ​ച്ച് കൊ​ല്ലാ​നാ​കു​മെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക​ടു​വ​യെ ന​ര​ഭോ​ജി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ തീ​രു​മാ​ന​മാ​ണി​ത്. ക​ടു​വാ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ണാ​യ​ക തീ​രു​മാ​നം. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഉ​ന്ന​ത ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ സ്ത്രീ​യെ ക​ടി​ച്ചു​കൊ​ന്ന ക​ടു​വ ത​ന്നെ​യാ​ണ് ഇ​ന്ന് തെ​ര​ച്ചി​ലി​നി​ടെ ആ​ര്‍​ആ​ര്‍​ടി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജ​യ​സൂ​ര്യ​യെ​യും ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണം വ​ന്ന​തി​നാ​ൽ ആ​ണ് ന​ര​ഭോ​ജി എ​ന്ന പ്ര​ഖ്യാ​പ​നം.

Related posts

Leave a Comment