വയനാട്: മൂടക്കൊല്ലിയിൽ കടുവ ഇറങ്ങി. പന്നിഫാമിൽ കയറി പന്നികളെ കടിച്ചു തിന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഫാമിൽകയറി പന്നികളെ വലിച്ചിഴച്ച് കൊണ്ടുപോയി കൊന്നു തിന്നുകയായിരുന്നു. പന്നികളെ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങൾ ഫാമിന് സമീപത്തു നിന്നും കണ്ടെത്തി. ശ്രീജിത്ത്, ശ്രീനീഷ് എന്നിവരുടെ പന്നിഫാമിലാണ് സംഭവം.
ഇതേ ഫാമിലെ തന്നെ 21 പന്നിക്കുഞ്ഞുങ്ങളെ കഴിഞ്ഞ ആറാം തീയതി കടുവ തിന്നിരുന്നു. ഇതിനു പിന്നാലെ വനംവകുപ്പ് പ്രദേശത്ത് കാമറയും കൂടുകളും സ്ഥാപിച്ചിരുന്നു.
പ്രദേശത്ത് നിരീക്ഷണവും നടത്തിവരികയായിരുന്നു. അതിനിടയിലാണ് വീണ്ടും കടുവയെത്തിയത്. ആളെക്കൊല്ലി കടുവയെ പിടികൂടിയ പ്രദേശമാണിത്. വീണ്ടും കടുവയുടെ ശല്യമുണ്ടാകുന്നതിൽ നാട്ടുകാർക്കും പ്രതിഷേധമുണ്ട്.