ക്യൂ​ട്ട് ക​ടു​വ..!!: താ​ലോ​ലി​ക്കാ​ന്‍ തോ​ന്നും ഈ ​ക​ടു​വ​യെ ക​ണ്ടാ​ൽ

ബാ​ങ്കോ​ക്ക്: ആ​ക്ര​മ​ണ​കാ​രി​യാ​യ വ​ന്യ​ജീ​വി​യാ​ണു ക​ടു​വ. ക്രൗ​ര്യം മു​റ്റി​യ അ​തി​ന്‍റെ മു​ഖം അ​ടു​ത്തു ക​ണ്ടാ​ൽ ആ​രാ​യാ​ലും ഭ​യ​ന്നു വി​റ​ച്ചു​പോ​കും. എ​ന്നാ​ൽ, താ​യ്‌​ല​ൻ​ഡി​ലെ ഒ​രു മൃ​ഗ​ശാ​ല​യി​ലെ മൂ​ന്നു വ​യ​സു​ള്ള പെ​ൺ​ക​ടു​വ​യെ ക​ണ്ടാ​ൽ പേ​ടി​യൊ​ന്നും തോ​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ഓ​മ​നി​ക്കാ​ൻ തോ​ന്നും. അ​ത്ര​യ്ക്കു ക്യൂ​ട്ടാ​ണു ക​ക്ഷി!

വ​ട​ക്ക​ൻ താ​യ്‌​ല​ൻ​ഡി​ലെ ചി​യാ​ങ് മാ​യ് നൈ​റ്റ് സ​ഫാ​രി ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് “ഏ​വ’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ക​ടു​വ​യു​ടെ ചി​ത്രം പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. ബം​ഗാ​ൾ ക​ടു​വ​ക​ളു​ടെ അ​പൂ​ർ​വ വ​ക​ഭേ​ദ​മാ​യ സ്വ​ര്‍​ണ​ക്ക​ടു​വ (Golden Tigress) വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക​ടു​വ​യാ​ണി​ത്. ലോ​ക​ത്ത് 30 സ്വ​ർ​ണ​ക്ക​ടു​വ​ക​ൾ മാ​ത്ര​മാ​ണു വി​വി​ധ മൃ​ഗ​ശാ​ല​ക​ളി​ലാ​യി സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

ഭീ​ക​ര​ന്മാ​രാ​യ വേ​ട്ട​ക്കാ​രാ​ണു സാ​ധാ​ര​ണ ക​ടു​വ​ക​ളെ​ങ്കി​ൽ സ്വ​ർ​ണ​ക്ക​ടു​വ​ക​ൾ ഇ​തി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യ സ്വ​ഭാ​വ​മു​ള്ള​വ​രാ​ണ്. മ​നു​ഷ്യ​രോ​ടു സൗ​ഹാ​ർ​ദ​പ​ര​മാ​യി ഇ​വ ഇ​ട​പെ​ടും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ “ഏ​വ’​യു​ടെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ “സു​ന്ദ​രി​ക്ക​ടു​വ’ എ​ന്ന വി​ശേ​ഷ​ണം നെ​റ്റി​സ​ൺ​സ് ചാ​ർ​ത്തി​ക്കൊ​ടു​ത്തു. ഇ​തി​നെ കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കും കൂ​ടി. ഏ​വ​യ്ക്കു മു​ൻ​പ് സ​ഹോ​ദ​രി ലൂ​ണ​യും സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ ഇ​ഷ്ടം നേ​ടി​യി​രു​ന്നു. 2021 ഫെ​ബ്രു​വ​രി 16നാ​ണ് ഇ​രു​വ​രും ജ​നി​ച്ച​ത്.

Related posts

Leave a Comment