കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ഭക്ഷണം കൈപ്പിടിയിലൊതുക്കാൻ കടുവകൾ ശ്രമിക്കുന്നതിന്റെ രസകരമായ ദൃശ്യങ്ങൾ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. കടുവകളെ പറ്റിക്കുവാൻ ഒപ്പിച്ചതാണ് ഈ പണി.
ഒരു വെള്ളക്കെട്ടിന് മുകളിലായാണ് ഭക്ഷണം കയറിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത്. കരയിൽ നിൽക്കുന്ന കടുവകൾ ഓരോരുത്തരായി ഭക്ഷണത്തിനായി ചാടുമ്പോൾ കയർ മുകളിലേക്ക് വലിക്കും. ഇതോടെ ഭക്ഷണം കിട്ടാതെ കടുവകൾ വെള്ളത്തിലേക്ക് വീഴും.
വീണ്ടും കരയിലേക്ക് കയറി വരുന്ന കടുവകൾ പലപ്രാവശ്യം മുകളിലേക്ക് ചാടുന്നുണ്ടെങ്കിലും നിരാശയാണ് ഫലം. ട്വീറ്ററിലാണ് അദ്ദേഹം ഈ വീഡിയോ പങ്കുവച്ചത്. കടുവകൾക്ക് 30 അടിയിൽ അധികം ചാടുവാൻ സാധിക്കുമെന്ന് വീഡിയോയോടൊപ്പം പങ്കുവച്ച കുറിപ്പിൽ അദ്ദേഹം കുറിച്ചു.
A tiger can leap more than 30feet from a static position. That’s quite big. ( Disapproving of the caged beauties, sharing the clip to show the strength of what a tiger is) pic.twitter.com/S2NzHnXRd2
— Susanta Nanda IFS (@susantananda3) December 17, 2019