പതിമൂന്നു പേരെ കൊന്നുതിന്ന നരഭോജി കടുവയെ കൊലപ്പെടുത്തിയതിനെതിരേ വിമർശനവുമായി മേനക ഗാന്ധി

മുംബൈ: മഹാരാഷ്ട്രയിലെ ബൊറാതി വനമേഖലയിൽ ജനങ്ങൾക്ക് ഭീഷണിയായ പെണ്‍കടുവയെ വനംവകുപ്പ് വെടിവച്ചുകൊന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി മേനക ഗാന്ധി രംഗത്ത്. പ്രത്യക്ഷമായ കുറ്റകൃത്യമാണ് സർക്കാർ നടത്തിയിരിക്കുന്നതെന്ന് മേനക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

വിവിധ മേഖലകളിലുള്ളവരുടെ എതിർപ്പും ആശങ്കയും വകവയ്ക്കാതെ കടുവയെ കൊന്നുകളയാൻ ഉത്തരവിട്ട നടപടിയിൽ ഖേദമുണ്ട്. ഇക്കാര്യത്തിൽ നിമയപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മേനക ട്വിറ്റർ കുറിപ്പിൽ വ്യക്തമാക്കി. ബൊറാതി വനമേഖലയിൽ പതിമൂന്നു പേരെ കൊന്നുതിന്ന ആവണി എന്ന പെൺകടുവയെ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് വെടിവച്ചു കൊലപ്പെടുത്തിയത്.

Related posts