മൃഗങ്ങളുടെ വീഡിയോയ്ക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. ഇതിൽ വന്യമൃഗം/വളർത്തുമൃഗം എന്ന വ്യത്യാസമില്ല. രാജസ്ഥാനിലെ രൺഥംഭോർ നാഷണൽ പാർക്കിൽ റിദ്ദി എന്ന പെൺകടുവ കൂറ്റൻ മുതലയെ വേട്ടയാടി തന്റെ കുഞ്ഞുങ്ങൾക്കു വിരുന്നൊരുക്കിയതിന്റെ വീഡിയോ അടുത്തിടെ വലിയ തരംഗമായി. ഒരു തടാകത്തിനരികിൽ ശാന്തരായിരുന്നു കടുവാക്കുടുംബം തങ്ങളുടെ വിരുന്ന് ആസ്വദിച്ചുകഴിക്കുന്നതു വീഡിയോയിൽ കാണാം.
ഇരയെ വേട്ടയാടിപ്പിടിക്കുന്നതിൽ അതീവവൈദഗ്ധ്യം പ്രകടിപ്പിക്കുന്ന കടുവയാണു രൺഥംഭോർ നാഷണൽ പാർക്കിലെ റിദ്ദി. റിദ്ദിയുടെ മുത്തശ്ശിയും വേട്ടയാടുന്നതിൽ സമർഥയായിരുന്നുവെന്നു പാർക്കിലെ ജീവനക്കാർ പറയുന്നു. ഒരിക്കൽ 14 അടി നീളമുള്ള മുതലയെ ആ പെൺകടുവ വേട്ടയാടിപ്പിടിച്ചിരുന്നു.
392 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള രൺഥംഭോർ ദേശീയോദ്യാനം പ്രകൃതിസ്നേഹികളുടെ ഇഷ്ടകേന്ദ്രമാണ്. ആരവല്ലി പർവതനിരയുടെ ഭാഗമായ ഇവിടം റോയൽ ബംഗാൾ കടുവകൾ, പുള്ളിപ്പുലികൾ, മുതലകൾ, സ്ലോത്ത് കരടികൾ, മറ്റു വന്യജീവികൾ എന്നിവയുടെ ആവാസകേന്ദ്രംകൂടിയാണ്. 256ലേറെ ഇനത്തിൽപ്പെട്ട പക്ഷികളും പാർക്കിലുണ്ട്. 1980ലാണ് പാർക്ക് രൂപവത്കരിക്കപ്പെട്ടത്. ഒരുകാലത്ത് രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടുകേന്ദ്രമായിരുന്നു ഈ പ്രദേശം.
Famous Ranthambore Tigress Riddhi and her three cubs hunt a crocodile in Zone 3 of Ranthambore National Park & Tiger Reserve. Quite a rare kill to witness in the Park. Riddhi’s Grandmother Machli had famously hunted a 14 feet crocodile once. Riddhi is Queen of Ranthambore now. pic.twitter.com/BjC25GHDHM
— Aditya Raj Kaul (@AdityaRajKaul) April 14, 2024