ഇവര്‍ ഇനി വെറും തടവുപുള്ളികളല്ല! തിഹാര്‍ ജയിലില്‍ ഫാഷന്‍ ലാബ് ആരംഭിക്കുന്നു; ലക്ഷ്യങ്ങള്‍ ഇവയൊക്കെയാണ്

imagesജയില്‍വാസികളാണെന്ന് കരുതി തടവില്‍ കഴിയുന്നവര്‍ക്ക് കുറ്റം ചെയ്യാനല്ലാതെ മറ്റൊരു കഴിവുമില്ല എന്ന് കരുതാന്‍ സാധിക്കില്ല. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ഉള്ള ജയിലാണ് തിഹാര്‍ ജയില്‍. എന്നാല്‍ ഇപ്പോളിതാ തിഹാര്‍ ജയിലില്‍ നിന്ന് മറ്റൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ജയിലിലെ തടവുകാര്‍ക്ക് ഫാഷന്‍ ഡിസൈനിംഗ് പഠിക്കാന്‍ അവസരമൊരുക്കുകയാണ് തിഹാര്‍ജയിലിലെ അധികൃതര്‍. ജയില്‍ മോചിതരായ ശേഷം മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പേള്‍ അക്കാദമിയെന്ന സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് സംരംഭം നടപ്പാക്കുന്നത്. വസ്ത്രങ്ങളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, തുടങ്ങിയ കാര്യങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജയിലില്‍ ഒരുക്കിയ ‘ഫാഷന്‍ ലബോറട്ടറി’ യില്‍ തയാറാക്കിയിട്ടുണ്ട്. തടവുകാരികള്‍ക്കായി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും അക്കാദമി സംഘടിപ്പിക്കും. 45 ദിവസം ദൈര്‍ഘ്യമുള്ള മൂന്ന് കോഴ്‌സുകളാണ് പ്രതിവര്‍ഷം സംഘടിപ്പിക്കുന്നത്. ഓരോ കോഴ്‌സിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തൊഴിലുറപ്പാക്കാനുള്ള സംവിധാനവും അക്കാദമി ഏര്‍പ്പെടുത്തും.

Related posts