റ്റിഞ്ചുവിന്റെ മരണത്തേ തുടര്‍ന്ന് ക്രൂരമായ പീഡനമാണ് പോലീസില്‍ നിന്നും ടിജിന് ജോസഫിനുണ്ടായത്. തന്റെ വീട്ടില്‍ വച്ചാണ് റ്റിഞ്ചു മരിച്ചതെങ്കിലും തനിക്ക് ഇതില്‍ പങ്കില്ലെന്ന് അന്നും ടിജിന് വ്യക്തമാക്കിയിരുന്നു. സംഭവത്തിനുശേഷം നിരവധി തവണ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ ടിജിന് ഇതു വ്യക്തമാക്കുകയും ചെയ്തു.
ജോലി നഷ്ടമായതും സ്വന്തം വീട്ടുകാരുടെ പെരുമാറ്റവും കാരണമാണ് ടിഞ്ചു ജീവനൊടുക്കിയെന്നാണ് ടിജിന് വിശ്വസിച്ചിരുന്നത്. തൂങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്ട്ടിലുണ്ടായിരിക്കേ പെരുമ്പെട്ടി സ്റ്റേഷനിലെ എസ്ഐയായിരുന്ന ഷെരീഫ് തന്നെ കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദിച്ചുവെന്ന ടിജിന്റെ പരാതിയില്‍ കോടതിയില്‍ കേസ് നടക്കുകയാണ്.
മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷെരീഫിനെതിരേ അന്വേഷണം വരികയും എസ്ഐയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.ഓട്ടോറിക്ഷാ ഡ്രൈവറെന്ന നിലയില്‍ റ്റിഞ്ചുവിന്റെ വീട്ടില്‍ പോയപ്പോഴുണ്ടായ പരിചയം പ്രണയമാവുകയായിരുന്നു. അതിന് റ്റിഞ്ചുവിന്റെ വീട്ടുകാര്‍ എതിരായിരുന്നില്ല.
വിദേശത്ത് ജോലി കിട്ടിപ്പോയ താന്‍ 3.25 ലക്ഷം മുടക്കിയാണ് റ്റിഞ്ചുവിനെ ബിഎസ്സി നഴ്സിംഗിന് പഠിപ്പിച്ചതെന്ന് ടിജിന് പറഞ്ഞിരുന്നു. പിന്നീടാണ ്റ്റിഞ്ചുവിനെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്ത് അയയ്ക്കുന്നത്.ഇതിനിടെ ടിജിന് വിവാഹിതനാകുകയും ഒരു കുട്ടിയുടെ പിതാവുമായി.
പിന്നീട് ഭാര്യയും താനുമായി അകന്നു കഴിയുമ്പോള്‍ റ്റിഞ്ചു സമീപിക്കുകയും തെറ്റിധാരണ കാരണമാണ് താന്‍ മറ്റൊരു വിവാഹത്തിന്സമ്മതിച്ചതെന്നു പറയുകയുമുണ്ടായി. വിവാഹം കഴിക്കണമെന്ന അവളുടെ ആവശ്യം താന്‍ നിരാകരിച്ചു.
താന്‍ കാസര്ഗോഡുുള്ള സമയത്താണ് പെട്ടിയും കിടക്കയുമെടുത്ത് റ്റിഞ്ചു തന്റെ വീട്ടില്‍ വന്നതെന്ന് ടിജിന് വ്യക്തമാക്കിയിരുന്നു. പിറ്റേന്ന് തന്നെ റ്റിഞ്ചുവിനെ കീഴ്വായ്പൂര് പോലീസില്‍ ഹാജരാക്കി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയെങ്കിലും ഒപ്പം പോയില്ല. ന
ഴ്സിംഗ് ജോലി നഷ്ടപ്പെട്ടതിനു പിന്നിലും വീട്ടുകാരെ സംശയിച്ചിരുന്നു. റ്റിഞ്ചുവിന്റെ മരണത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത തന്നെ ക്രൂരമായി മര്‍ദിച്ചു.
ചോര ഛര്‍ദിച്ച് കോട്ടയം മെഡിക്കല്‍ കോളജിലായിരുന്ന തന്നെ അവിടെ വന്നും എസഐ ഭീഷണിപ്പെടുത്തി. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ താന്‍ കേസുമായി മുന്നോട്ടു പോയപ്പോഴാണ് എസ്ഐ സസ്പെന്‍ഷനിലായതെന്നും ടിജിന് പറയുന്നു.