ചെറുപ്പക്കാരേക്കാള്‍ കൂടുതലായി ടിക്ക്ടോക്കില്‍ അരങ്ങു തകര്‍ക്കുന്ന ഒരു വ്യക്തിയാണ് ആരാധകര്‍ ടിക്ടോക് അമ്മാമ്മ എന്നു വിളിക്കുന്ന ഒരു അമ്മച്ചി. കൊച്ചുമകന്റെ ഒപ്പം അമ്മാമ്മ ചെയ്യുന്ന ഓരോ വീഡിയോയും ടിക് ടോകിലും പിന്നീട് സമൂഹമാധ്യങ്ങളിലുമെല്ലാം വൈറലാണ്. ആയിരക്കണക്കിന് ആരാധകരുമുണ്ട് അമ്മാമ്മയ്ക്ക്. എറണാകുളം പറവൂര്‍ സ്വദേശികളായ മേരി ജോസഫും കൊച്ചുമകന് ജിന്‍സണുമാണ് ഈ താരങ്ങള്‍.
അമ്മാമ്മയും കൊച്ചുമോനും കൂടി എത്തി അവരുടെ വീട്ടുവിശേഷങ്ങള്‍ പോലും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ സന്തോഷവാര്‍ത്തയുമായി അമ്മാമ്മയും കൊച്ചുമോനും എത്തിയിരിക്കുന്നു.
അമ്മാമ്മയെ സിനിമയിലെടുത്തു എന്ന സന്തോഷവാര്‍ത്തയാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. അമ്മാമ്മയെ സിനിമയിലെടുത്തു കേട്ടോ എന്ന് കൊച്ചുമകന് വിവരിക്കുമ്പോള്‍ നിന്നെയും എടുത്തല്ലോ എന്ന് അമ്മാമ്മ തിരുത്തുന്നുണ്ട്. തനിക്കൊരു ചെറിയ റോളാണെന്നും അമ്മാമ്മയ്ക്ക് നല്ല കഥാപാത്രമാണ് ലഭിച്ചിരിക്കുന്നതെന്നും കൊച്ചുമകനും പറയുന്നുണ്ട്. അമ്മാമ്മയുടെ മൂന്ന് പെണ്മക്കളോട് പോലും പറയുന്നതിന് മുമ്പ് ആരാധകരോടാണ് ഇഇക്കാര്യം പറയുന്നതെന്നും ഇരുവരും പറയുന്നുണ്ട്.
നവാഗതനായ ബിന്‍ഷാദ് നാസര്‍ സംവിധാനം ചെയ്യുന്ന ‘സുന്ദരന്‍ സുഭാഷ്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയിലേക്ക് എത്തുന്നത്. പ്രവാസിയായ ജിന്സണ് നാട്ടിലെത്തിയപ്പോള്‍ തമാശയ്ക്ക് എടുത്ത ഇരുവരുടെയും വീഡിയോകളാണ് ടിക് ടോക്കിലൂടെ വൈറലായത്.
https://youtu.be/yn78JUJfG88