തിരുവനന്തപുരം: കണ്ണൂരിലെ കള്ളവോട്ട് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നൽകിയ ശിപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.
ശിപാർശയുടെ പേരിൽ മാത്രം ഒരംഗത്തെയും അയോഗ്യനാക്കാനാകില്ലെന്ന് കമ്മീഷൻ അറിയിച്ചു. പഞ്ചായത്തംഗത്തെ അയോഗ്യയാക്കാൻ ശിപാർശ നൽകാൻ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അധികാരമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കള്ളവോട്ട് ചെയ്തെന്ന് ആരോപണമുയർന് പശ്ചാത്തലത്തിൽ ചെറുതാഴം പഞ്ചായത്തംഗം എൻ.പി.സെലീനയെ അയോഗ്യയാക്കണമെന്നായിരുന്നു മീണയുടെ ശിപാർശ. ഇതിനെതിരെ ഇടതു നേതാക്കൾ രംഗത്തെത്തിയിരുന്നു.
പഞ്ചായത്തംഗത്തെ അയോഗ്യയാക്കാൻ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അധികാരമില്ലെന്ന വാദമുയർത്തിയായിരുന്നു ഇടതുപക്ഷം ഇതിനെ പ്രതിരോധിച്ചിരുന്നത്.