തിരുവനന്തപുരം: കള്ളവോട്ടിന് കൂട്ടുനിന്നാൽ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പക്ഷപാതപരമായ പെരുമാറ്റം ഉണ്ടായാൽ സസ്പെന്ഷൻ, പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നൽകിയത്.
കള്ളവോട്ടിനെതിരെ പ്രതികരിച്ച കാസർഗോട്ടുനിന്നുള്ള ഉദ്യോഗസ്ഥൻ ശ്രീകുമാറിനെ മീണ അഭിനന്ദിക്കുകയും ചെയ്തു.