തിരുവനന്തപുരം: ജാതി-മത സംഘടനകൾ പരസ്യമായി വോട്ട് അഭ്യർഥിക്കുന്നത് ചട്ടലംഘനം തന്നെയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യണം. ജാതിയും മതവും പറഞ്ഞ് ഇതൊരു കലാപ ഭൂമിയാക്കാന്‍ പാടില്ല. ഇത് ജാതി തെരഞ്ഞെടുപ്പല്ലെന്നും രാഷ്ട്രീയ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി കിട്ടിയിട്ടില്ല. സമദൂരം ശരിദൂരമാക്കിയതാണ് പ്രശ്നമായതെന്നും അദ്ദേഹം പറഞ്ഞു.
കള്ളവോട്ട് തടയാന്‍ പോളിംഗ് ഏജന്റുമാര്‍ ജാഗ്രത കാണിക്കണം. വട്ടിയൂർക്കാവിൽ 257 ഇരട്ട വോട്ടുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇരട്ടവോട്ടുകളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കും. ഇത്തരം പരാതികളെ പോസിറ്റീവായി കാണുന്നുവെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.