തിരുവനന്തപുരം: ശബരിമല വിവാദ പ്രസംഗത്തിൽ താൻ പറഞ്ഞതെല്ലാം ശരിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചെന്ന് പി.എസ്.ശ്രീധരൻപിള്ള. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ടിക്കാറാം മീണ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. മീണയ്ക്കെതിരെ മാനനഷ്ടകേസ് നൽകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
താൻ മാപ്പ് പറഞ്ഞെന്നുള്ള ടിക്കാറാം മീണയുടെ പരാമർശം തെറ്റാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. താൻ രണ്ട് തവണ മാപ്പ് പറഞ്ഞിട്ടില്ല. ജീവിതത്തിൽ ഒരിക്കൽ മാത്രാണ് ടിക്കാറാം മീണയെ ഫോണിൽ വിളിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
ആറ്റിങ്ങലിൽ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് ഹൈകോടതി നോട്ടീസ് അയച്ചത് സ്വാഭാവിക നടപടി മാത്രമെന്നും ശ്രീധരന്‍പിള്ള പ്രതികരിച്ചു.