സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്നു, ടി​ക് ടോ​ക് പൂ​ട്ടാ​ൻ  യുഎസ്


വാ​ഷിം​ഗ്ട​ൺ ഡി​സി: ചൈ​നീ​സ് സ​മൂ​ഹ​മാ​ധ്യ​മ ആ​പ്ലി​ക്കേ​ഷ​ന്‍ ടി​ക് ടോ​ക് നി​രോ​ധി​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക. ടി​ക് ടോ​ക് നി​രോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന ബി​ല്‍ യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി. ചൈ​നീ​സ് മാ​തൃ​ക​മ്പ​നി​യാ​യ ബൈ​റ്റ്ഡാ​ന്‍​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍​നി​ന്ന് ടി​ക് ടോ​ക് ഒ​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തും.

ബൈ​റ്റ്ഡാ​ന്‍​സു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​ന്‍ ആ​റു മാ​സ​ത്തെ കാ​ലാ​വ​ധി​യാ​ണു ജ​പ്ര​തി​നി​ധി​സ​ഭ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 65നെ​തി​രേ 352 വോ​ട്ടു​ക​ള്‍​ക്കാ​ണ് ബി​ല്‍ പാ​സാ​ക്കി​യ​ത്.

ടി​ക് ടോ​ക് ദേ​ശീ​യ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ലാ​ണു നി​രോ​ധ​ന​ത്തി​നു നി​ര്‍​ദേ​ശ​മു​യ​ര്‍​ന്ന​ത്. സെ​ന​റ്റ് പാ​സാ​ക്കി​യാ​ല്‍ ബി​ല്‍ നി​ല​വി​ല്‍ വ​രും. ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നോ​ട് അ​നു​കൂ​ല സ​മീ​പ​ന​മാ​ണ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​ള്ള​ത്.

Related posts

Leave a Comment