കൊടുങ്ങല്ലൂർ: ടിക് – ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ കഴുത്തിൽ ഷാൾ കുരുങ്ങി പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. കൊടുങ്ങല്ലൂർ മേത്തല പറന്പിക്കുളങ്ങര ക്ഷേത്രത്തിന് സമീപം കാര്യേഴത്ത് കിഷോറിന്റേയും, ഗുരുശ്രീ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീജയുടെയും ഏകമകനായ അദ്വൈത് (15) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് വീട്ടിലായിരുന്നു സംഭവം. അച്ഛനും അമ്മയും പുറത്ത് പോയ സമയത്ത് ടിക് ടോകിൽ സാഹസികരംഗം ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം സംഭവിച്ചതാണെന്നാണ് സൂചന. രാത്രി ഏഴരയോടെ മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോൾ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൊബൈൽ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ടെത്തിയത്. മൊബൈൽ ഫോണ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.