മുംബൈ: ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി 17 വയസുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ സ്വദേശി പ്രതീക് വഡേക്കറാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതീകിന്റെ രണ്ടു ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതീകും ബന്ധുക്കളായ രണ്ടു പേരും ഹോട്ടൽ മുറിയിൽ ഇരിക്കുമ്പോഴാണ് ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്തത്. വീഡിയോയ്ക്കായി നാടൻ തോക്ക് എത്തിച്ചു. എന്നാൽ ഷൂട്ടിംഗിനിടെ ബന്ധുവിന്റെ കൈയിലിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു.
പിന്നീട് പോലീസ് എത്തി പ്രതീകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.