ജയ്പുര്‍: പെണ്‍കുട്ടിക്കൊപ്പം ടിക്ടോക്കിൽ വീഡിയോ ചെയ്തതിന് രാജസ്ഥാനിൽ കൗമാരക്കാരനെ മര്‍ദ്ദിച്ച് നഗ്നനാക്കി പെരുവഴിയിൽ കൂടി നടത്തി.
പെൺകുട്ടിയുടെ സഹോദരനും കൂട്ടുകാരും ചേർന്നാണ് മർദിക്കുകയും വഴിയിലൂടെ നഗ്നനാക്കി നടത്തുകയും ചെയ്തത്. പ്രണയരംഗത്തില്‍ അഭിനയിക്കുന്ന തരത്തിലുള്ള ടിക്ടോക്ക് വീഡിയോ എടുത്തതാണ് പ്രകോപനത്തിന് കാരണമായത്.
ജയ്പൂരിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കണ്ടതോടെ ആൺകുട്ടിയെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.
ആണ്‍കുട്ടിയെ നഗ്നനാക്കി നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി സമൂഹമാധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ ആൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ ചിത്രീകരിച്ച രണ്ടു പേർ ഒളിവിലാണ്.
പോലീസ് കേസെടുത്തതോടെ പെണ്‍കുട്ടിയുടെ കുടുംബവും പരാതിയുമായി പോലീസിനെ സമീപിച്ചു. ഇതോടെ പോക്സോ നിയമം അടക്കമുള്ളവ ചുമത്തി പോലീസ് കേസെടുത്തു.