സോഷ്യൽമീഡിയയിൽ അസഭ്യവർഷം നടത്തുന്നവർക്കു മേൽ പിടിയിടാൻ കേരള പോലീസ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായ കൂട്ടുകാരിയെ ചതിച്ച കാമുകനെ കൂട്ടുകാരികൾ തെറിവിളിച്ചതും കിളിനക്കോട്ടെ സംഭവവുമെല്ലാം ഉദാഹരണമായി പറഞ്ഞാണ് ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന ലൈവ് വിഡിയോകളും ടിക് ടോക് വീഡിയോകളുമാണ് മാധ്യമങ്ങളിലെയും സൈബർലോകത്തെയും സംസാരവിഷയം.
അതിരുകടക്കുന്ന ഇത്തരം പ്രവണതകൾ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്പോൾ സഭ്യതയും മാന്യതയും പുലർത്തുക തന്നെ വേണമെന്നുമുള്ള മുന്നറിയിപ്പും കേരള പോലീസ് സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്