വെഞ്ഞാറമൂട് : ടിക് ടോക്കിൽ കുടുങ്ങി പിഞ്ചു കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയേയും കാമുകനെയും വട്ടപ്പാറ പോലീസ് തന്ത്രപരമായി കുടുക്കി. ഭർത്താവ് ജോലിക്ക് പോയപ്പോൾ നാലും പത്തും വയസുള്ള മക്കളെ വീടിനുള്ളിലാക്കി വീട്ടമ്മ ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടുകയായിരുന്നു.
സംഭവത്തിൽ വട്ടപ്പാറ വെറ്റിനാട് സ്വദേശി അഞ്ജു (28), കാഞ്ഞിരപ്പള്ളി സ്വദേശി സരുൺ (24) എന്നിവരാണ് ബംഗ്ലൂരുവിലേക്കുള്ള യാത്രയ്ക്കിടെ വട്ടപ്പാറ പോലീസിന്റെ പിടിയിലായത്. ഭർത്താവ് ജോലിക്ക് പോയ സമയം നോക്കി മക്കളെ വീടിനുള്ളിലാക്കി വീടുവിട്ടിറങ്ങിയ യുവതി കോട്ടയത്ത് എത്തി കാമുകനുമൊത്തു ബാംഗ്ലൂരിലേക്ക് കടക്കുകയായിരുന്നു.
ജോലി കഴിഞ്ഞു വൈകുന്നേരം വീട്ടിലെത്തിയ ഭർത്താവ് രണ്ടു മക്കളെ മാത്രമാണ് കണ്ടത്. അമ്മയെ അന്വേഷിച്ചപ്പോൾ മക്കൾക്ക് അറിയില്ലെന്ന് പറഞ്ഞു. തുടർന്ന് ബന്ധു വീടുകളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് വട്ടപ്പാറ പോലീസിൽ പരാതി നൽകിയത്.
പരാതിയിൽ ടിക് ടോക്ക് ഭ്രമത്തെ കുറിച്ചു സൂചിപ്പിച്ചതിനെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ വട്ടപ്പാറ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ തന്ത്രപരമായി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.