അ​ശ്ലീ​ല​വീ​ഡി​യോ പ്ര​ച​രി​ച്ചു; പാ​ക് ടി​ക് ടോ​ക് താ​രം വി​വാ​ദ​ത്തി​ൽ

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ പ്ര​മു​ഖ ടി​ക് ടോ​ക് താ​ര​മാ​യ ഇം​ഷ റ​ഹ്മാ​ന്‍റേ​തെ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നെ​ച്ചൊ​ല്ലി വി​വാ​ദം. ഒ​രു യു​വാ​വി​നോ​ടൊ​പ്പ​മു​ള്ള ഇം​ഷ​യു​ടെ ഇ​ന്‍റി​മേ​റ്റ് വീ​ഡി​യോ​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്സാ​പ്, എ​ക്സ് തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണു പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ താ​ര​ത്തി​നെ​തി​രേ രൂ​ക്ഷ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം, ടി​ക് ടോ​ക് അ​ക്കൗ​ണ്ടു​ക​ൾ ഇം​ഷ റ​ഹ്മാ​ൻ ഡി-​ആ​ക്ടി​വേ​റ്റ് ചെ​യ്ത​താ​യാ​ണു റി​പ്പോ​ർ​ട്ട്.
ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യി​ൽ ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് പാ​ക്കി​സ്ഥാ​നി​ൽ സ​മാ​ന​മാ​യ സം​ഭ​വ​മു​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ പാ​ക്കി​സ്ഥാ​നി ടി​ക് ടോ​ക് താ​രം മി​നാ​ഹി​ൽ മാ​ലി​കും സ​മാ​ന​മാ​യ വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ടി​രു​ന്നു. മി​നാ​ഹി​ൽ മാ​ലി​ക്കി​ന്‍റെ​യും കാ​മു​ക​ന്‍റെ​യും ഒ​രു സ്വ​കാ​ര്യ വീ​ഡി​യോ ഓ​ൺ​ലൈ​നി​ൽ ചോ​രു​ക​യാ​യി​രു​ന്നു. ഇ​തൊ​രു പ​ബ്ലി​സി​റ്റി സ്റ്റ​ണ്ടാ​ണെ​ന്ന് പാ​ക് ന​ടി മി​ഷി ഖാ​ൻ ഉ​ൾ​പ്പെ​ടെ ചി​ല​ർ ആ​രോ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment