സമൂഹമാധ്യമങ്ങളിലൂടെ ഏറെ ആരാധകരെ നേടിയ താരമാണ് ആമി ആശോകന്.തന്റെ ലിപ് സിങ്കിംഗ് വീഡിയോയിലൂടെയാണ് താരം ജനശ്രദ്ധ പിടിച്ചു പറ്റിയത്.
ടിക്ടോക്കില്‍ അതിശയിപ്പിക്കുന്ന ഫോളോവേഴ്സാണ് താരത്തിന് ഉണ്ടായിരുന്നത്. ഏകദേശം 10 ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ടിക്ടോക്കില്‍ ഫോളോ ചെയ്തിരുന്നത്.
താരത്തിന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ചിലര്‍ അപവാദ പ്രചരണങ്ങളും നടത്തിയിരുന്നു. ഇതിനെല്ലാം ഉത്തരം നല്‍കിക്കൊണ്ടുള്ള താരത്തിന്റെ ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
തന്റെ ജീവിതയാത്രയെ താരം കൃത്യമായി വീഡിയോയില്‍ പറയുന്നുണ്ട്. ഒരുപാട് കഷ്ടപ്പാടുകള്‍ ജീവിതത്തില്‍ അനുഭവിച്ച അവസാനം താന്‍ ആഗ്രഹിക്കുന്ന വിജയം കൈവരിച്ചുവെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
വളരെ കഷ്ടപ്പാടുള്ള കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. സാമ്പത്തികമായി വളരെ പിന്നോക്കം ആയതുകൊണ്ട് തന്നെ സമൂഹത്തില്‍ വലിയ വിലയൊന്നും ഉണ്ടായിരുന്നില്ല.
ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്ത് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. കോളേജില്‍ പോലും പോയിരുന്നത് മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു.
കുടുംബത്തിലെ പ്രാരാബ്ദം മൂലം പതിനാറാം വയസ്സില്‍ എന്റെ നിശ്ചയം ഉറപ്പിച്ചു. നാലുവര്‍ഷത്തിനുശേഷം കല്യാണം എന്നായിരുന്നു തീരുമാനം.
അതിനിടയില്‍ അച്ഛന്റെ മരണം കൂടി ആയതുകൊണ്ട് പെട്ടെന്ന് തന്നെ കല്യാണം നടക്കുകയായിരുന്നു. പക്ഷേ ആ കല്യാണത്തിന് രണ്ടുമാസത്തിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നെക്കാളും ഒരുപാട് പ്രായം കൂടിയ വ്യക്തിയായിരുന്നു ഞാന്‍ കല്യാണം കഴിച്ചത്. ഞങ്ങള്‍ക്കിടയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. മെന്റലി ഫിസിക്കലി ഞാന്‍ തളര്‍ന്നു പോവുകയായിരുന്നു.
ആ ബന്ധം വേണ്ടെന്നു വെച്ച് തിരിച്ചു വീട്ടിലേക്ക് വന്നു. പക്ഷേ അവര്‍ നിര്‍ബന്ധിച്ച് അയാളുടെ അടുത്തേക്ക് തിരിച്ചയച്ചു. പക്ഷേ ആ ബന്ധം കൂടുതല്‍ നിലനിന്നില്ല, ഡൈവേഴ്സ്ല് അവസാനിച്ചു.
പിന്നീട് പല കുത്തുന്ന വര്‍ത്തമാനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. എന്തുകൊണ്ട് പിരിഞ്ഞു എന്ന് ആരും അന്വേഷിച്ചില്ല. എല്ലാവരും എന്റെ ഭാഗത്തുനിന്നുള്ള കുറ്റങ്ങള്‍ മാത്രമേ കണ്ടെത്തി.
പക്ഷേ യഥാര്‍ത്ഥ കാരണം എനിക്കും എന്റെ വീട്ടുകാര്‍ക്ക് മാത്രമേ അറിയാം. അയാളുടെ മുമ്പില്‍ ജീവിച്ചു കാണിക്കണം എന്ന വാശിയായിരുന്നു എനിക്ക്.
അതിനിടയിലാണ് എന്റെ ഒരു ടിക് ടോക് വീഡിയോ വൈറലായത്. ടിക് ടോക്കില്വൈറലായതുകൊണ്ടാണ് ഞാന്‍ വിവാഹമോചനം നേടിയത് എന്ന് വരെ ആള്ക്കാര് പറയാന്‍ തുടങ്ങി.
അതിലൊന്നും ഞാന്‍ തളര്‍ന്നില്ല. ഞാന്‍ എന്റെ വഴിയിലൂടെ മുന്നോട്ടു നീങ്ങി. ഇപ്പോള്‍ എനിക്ക് ഒരു ലക്ഷത്തിനടുത്ത് വരുമാനം ഉണ്ട്. അയാളുടെ ഇരട്ടിയുടെ ഇരട്ടിയാണ് ഇപ്പോള്‍ എന്റെ ശമ്പളം. ഈ വാശിയാണ് എന്നെ ഇതുവരെ എത്തിച്ചത്. എന്നും താരം വീഡിയോയില്‍ പറയുന്നു.