ഒരു യമണ്ടന്‍ ടിക്-ടോക്ക് കട്ടപ്പൊക കഥ! കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്ക് എട്ടിന്റെപണി; യുവതിയെ വേണ്ടെന്ന് ഭര്‍തൃവീട്ടുകാരും സ്വന്തം വീട്ടുകാരും

ചാ​വ​ക്കാ​ട്: ഒ​രു കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​ണെ​ന്ന വി​വ​രം മ​റ​ച്ചു​വ​ച്ച് കാ​മു​ക​നോ​ടൊ​പ്പം പോ​യ യു​വ​തി ഒ​ടു​വി​ൽ അ​ഴി​ക്കു​ള്ളി​ലാ​യി. എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി​നി​യാ​യ 22 കാ​രി​യാ​ണ് 15 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം പോ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കു​ഞ്ഞി​നെ അ​ടു​ത്ത വീ​ട്ടി​ൽ എ​ല്പി​ച്ച് ചാ​വ​ക്കാ​ട്ടു​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വ​രാ​മെ​ന്നു​പ​റ​ഞ്ഞു പോ​യ യു​വ​തി പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല. യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഭ​ർ​തൃ​വീ​ട്ടു​കാ​ർ ചാ​വ​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച വീ​ടു​വി​ട്ട യു​വ​തി നേ​ര​ത്തെ ടി​ക്-​ടോ​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​നെ തേ​ടി മാ​ഹി​യി​ലേ​ക്ക് പോ​യി. യു​വ​തി​യെ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ് യു​വ​തി​യും കാ​മു​ക​നും മാ​ഹി പോ​ലീ​സി​ൽ ഹാ​ജ​രാ​യി. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ൽ പോ​യി ക​ല്യാ​ണം ന​ട​ത്തി.

മാ​ഹി​യി​ലു​ള്ള ന​വ​ദ​ന്പ​തി​ക​ൾ ഞാ​യ​റാ​ഴ്ച ചാ​വ​ക്കാ​ട് പോ​ലീ​സി​ൽ ഹാ​ജ​രാ​യ​പ്പോ​ഴാ​ണ് യു​വ​തി മ​റ​ച്ചു​വ​ച്ച സ​ത്യം കേ​ട്ട് പു​തി​യ ഭ​ർ​ത്താ​വ് ഞെ​ട്ടി​യ​ത്. വി​വാ​ഹി​ത​യും ഒ​രു കു​ഞ്ഞി​ന്‍റെ അ​മ്മ​യു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്പോ​ഴാ​ണ് ന​വ​വ​ര​നും വീ​ട്ടു​കാ​രും അ​റി​യു​ന്ന​ത്.

ഇ​തോ​ടെ യു​വാ​വ് വി​വാ​ഹ​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി. യു​വ​തി​യെ ഏ​റ്റെ​ടു​ക്കാ​ൻ ഭ​ർ​തൃ​വീ​ട്ടു​കാ​രും സ്വ​ന്തം വീ​ട്ടു​കാ​രും ത​യാ​റാ​യി​ല്ല. ഇ​തി​നി​ടെ കൈ​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തി​ന് ചാ​വ​ക്കാ​ട് പോ​ലീ​സ് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ന് അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തൃ​ശൂ​ർ വ​നി​ത ജ​യി​ലി​ലേ​ക്ക് മാ​റ്റി.

ഒ​രു യ​മ​ണ്ട​ൻ ടി​ക്-​ടോ​ക്ക് ക​ട്ട​പ്പൊ​ക ക​ഥ!

ടി​ക്-​ടോ​ക്ക് അ​ല്ല ഈ ​ക​ഥ​യി​ലെ വി​ല്ല​ൻ. അ​ത് ഒ​രു നി​മി​ത്തം ആ​യെ​ന്ന് മാ​ത്രം. ടി​ക്-​ടോ​ക്കും ഫേസ്ബു​ക്കും വാ​ട്സാ​പ്പും ജീ​വി​തം ക​ട്ട​പ്പൊ​ക​യാ​ക്കി​യ​വ​രു​ടെ ലി​സ്റ്റി​ലേ​ക്ക് ഇ​താ ചാ​വ​ക്കാ​ട്ടു​നി​ന്ന് ഒ​രു സ്ത്രീ ​കൂ​ടി.

സോ​ഷ്യ​ൽ മീ​ഡി​യ​യാ​ണ് ജീ​വി​ത​മെ​ന്നു ക​രു​തി മൂ​ഢ​സ്വ​ർ​ഗ​ത്തി​ൽ ജീ​വി​ക്കു​ന്ന​വ​ർ ഇ​ത് വാ​യി​ക്ക​ണം…​ഓ​ർ​ക്കു​ക..​ഇ​ത് ക​ഥ​യ​ല്ല… ജീ​വി​ത​മെ​ന്ന റി​യാ​ലി​റ്റി ഷോ​യാ​ണ്…

ചാ​വ​ക്കാ​ട് ചേ​റ്റു​വ സ്വ​ദേ​ശി​നി​യും ഒ​ന്നേ​കാ​ൽ വ​യ​സു​ള്ള കു​ഞ്ഞി​ന്‍റെ അ​മ്മ​യു​മാ​യ സ്ത്രീ​യാ​ണ് ഈ ​ടി​ക്-​ടോ​ക് ക​ട്ട​പ്പൊ​ക ക​ഥ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്രം. ഈ ​യു​വ​തി ടി​ക്-​ടോ​ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ലാ​യ കാ​മു​ക​നെ തേ​ടി വീ​ടു​വി​ട്ടി​റ​ങ്ങി. ഒ​ന്നേ​കാ​ൽ വ​യ​സു​ള്ള പി​ഞ്ചു​കു​ഞ്ഞി​നെ നൈ​സാ​ക്കി ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട്.

ചാ​വ​ക്കാ​ട് എ​ട​ക്ക​ഴി​യൂ​രി​ൽ താ​മ​സി​ക്കു​ന്ന ചേ​റ്റു​വ സ്വ​ദേ​ശി​നി​യാ​യ യു​വ​തി ത​ന്‍റെ പി​ഞ്ചു​കു​ഞ്ഞി​നെ അ​യ​ൽ​വാ​സി​യെ ഏ​ൽ​പ്പി​ച്ചാ​ണ് കാ​മു​ക​നെ തേ​ടി പോ​യ​ത്. ഒ​ര​മ്മ​യ്ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തി​ന​പ്പു​റ​ത്തു​ള്ള കാ​ര്യ​മാ​യി​രു​ന്നു അ​ത്. ക​ട​യി​ൽ പോ​യി ഉ​ട​ൻ തി​രി​ച്ചു​വ​രാ​മെ​ന്ന് പ​റ​ഞ്ഞ് അ​യ​ൽ​വാ​സി​യെ വി​ശ്വ​സി​പ്പി​ച്ച് യു​വ​തി മു​ങ്ങു​ക​യാ​യി​രു​ന്നു. കാ​മു​ക​നെ തേ​ടി യു​വ​തി വ​ണ്ടി​ക​യ​റി​യ​ത്.

കാ​മു​കി​യെ കാ​ത്ത് കാ​മു​ക​ൻ നി​ന്നി​രു​ന്നു. ടി​ക് ടോ​ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട കാ​മു​കി​യു​ടെ ച​രി​ത്ര​മോ കു​ടും​ബ​മോ ഒ​ന്നും നോ​ക്കാ​തെ വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു ആ ​കാ​മു​ക​നും കു​ടും​ബ​വും. ക്ഷേ​ത്ര​ത്തി​ൽ പോ​യി താ​ലി​കെ​ട്ടി കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് കാ​മു​ക​ൻ കാ​ര്യ​ങ്ങ​ൾ അ​റി​യു​ന്ന​ത്. താ​ൻ കെ​ട്ടി​യ​ത് ഒ​രു കു​ഞ്ഞി​ന്‍റെ അ​മ്മ​യെ​യാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ യു​വ​തി​യെ ഉ​പേ​ക്ഷി​ക്കാ​ൻ അ​യാ​ളും വീ​ട്ടു​കാ​രും തീ​രു​മാ​നി​ച്ചു.

പ​റ​ഞ്ഞു പ​റ്റി​ച്ച പെ​ണ്ണി​നെ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് അ​വ​ർ അ​വ​ളെ ഒ​ഴി​വാ​ക്കി. വേ​റെ വ​ഴി​യൊ​ന്നും ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് യു​വ​തി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് ക​ഥ​യെ​ല്ലാം പ​റ​ഞ്ഞു. യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് സ​ഹോ​ദ​ര​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​ണ്ണൂ​രി​ൽ നി​ന്നു യു​വ​തി​യെ പോ​ലീ​സാ​ണ് തൃ​ശൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. ഇ​നി​യാ​ണ് ക​ഥ​യു​ടെ ട്വി​സ്റ്റു​ണ്ടാ​യ​ത്. പി​ഞ്ചു​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നെ തേ​ടി​പോ​യ യു​വ​തി​യെ സ്വീ​ക​രി​ക്കാ​ൻ സ്വ​ന്തം വീ​ട്ടു​കാ​രും ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​രും ത​യാ​റാ​യി​ല്ല.

യു​വ​തി ജ​യി​ലി​ലാ​യ കാ​ര്യം വാ​ർ​ത്ത​യി​ൽ വാ​യി​ച്ച​ല്ലോ.റി​മാ​ൻ​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യാ​ലും തി​രി​കെ ര​ണ്ടു​വീ​ട്ടി​ലേ​ക്കും ഇ​വ​രെ ക​യ​റ്റി​ല്ലെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. കു​ഞ്ഞി​നെ ഓ​ർ​ക്കു​ന്പോ​ൾ മാ​ത്ര​മാ​ണ് ഈ ​ടി​ക്-​ടോ​ക് ക​ഥ​യി​ൽ വേ​ദ​ന​യും നൊ​ന്പ​ര​വും തോ​ന്നു​ന്ന​ത്. യു​വ​തി​ക്കും കാ​മു​ക​നു​മൊ​ക്കെ സം​ഭ​വി​ച്ച​ത് അ​വ​രാ​യി വ​രു​ത്തി​വ​ച്ച​താ​ണ്…

ടി​ക് ടോ​ക്കും ഫേസ്ബു​ക്കും വാ​ട്സാ​പ്പു​മൊ​ക്കെ ജീ​വ​നേ​ക്കാ​ൾ പ്രി​യ​പ്പെ​ട്ട​താ​യി ക​രു​തു​ന്ന​വ​ർ അ​ത​ല്ല ജീ​വി​ത​മെ​ന്ന റി​യാ​ലി​റ്റി ഷോ ​എ​ന്ന് ഇ​തു​വാ​യി​ച്ച് തി​രി​ച്ച​റി​ഞ്ഞാ​ൽ ജീ​വി​ത​ത്തി​ൽ​നി​ന്ന് എ​ലി​മി​നേ​റ്റ് ചെ​യ്യ​പ്പെ​ടാ​തി​രി​ക്കാം…

Related posts