ചിറ്റൂർ: ലക്ഷങ്ങൾ ചിലവഴിച്ച് കച്ചേരിമേട് മിനി സിവിൽ സ്റ്റേഷൻ കോന്പൗണ്ടിൽ സ്ഥാപിച്ച ടൈൽസ് തകർന്നു നശിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് സൗകര്യപ്രദമായി കാൽനട യ്ക്കും വാഹനസഞ്ചാരത്തിനും വേണ്ടിയാണ് വിലകൂടിയ ഇനം ടൈൽസ് പാത്ത് സ്ഥാപിച്ചിരിക്കുന്നത്.
എന്നാൽ തീർത്തും അശാസ്ത്രീയമായ രീതിയിലാണ് ടൈൽസ് പതിച്ചിരിക്കുന്നത്. പ്രായാധിക്യമുള്ളവർ സ്ലാബിനു മുകളിലൂടെ നടന്നാൽ വീഴ്ച സുനിശ്ചിതമാണ്. ഇരുചക്രവാഹനങ്ങളും ടൈൽസിലൂടെ സഞ്ചരിച്ചാൽ തെന്നി മറിയാവുന്നതാണ് .
നിലവിലുള്ള സാഹചര്യം. ഇതേ കോന്പൗണ്ടിൽ കിഴക്കൂഭാഗത്തു വിശാലമായ ഗെയ്റ്റ് ഉണ്ടെങ്കിലും ഇതുവഴി വാഹനസഞ്ചാരവും അസാധ്യമാണ്. ഗെയിറ്റിനു മുന്നിൽ കോണ്ക്രീറ്റ് പൂർണ്ണമായും ഇളകിപ്പോയി രിക്കുകയാണ്. ആർ.ടി.ഒ. എംപ്ലോയ്മെന്റ് ഓഫീസിലേക്ക് എത്തുന്നവർ ഇതുവഴിയാണ് സഞ്ചരിക്കേണ്ടത്. വാഹനങ്ങൾ അകത്തു കയറ്റാൻ കഴിയാത്തതിനാൽ റോഡിൽതന്നെ നിർത്തിയിടേണ്ടതായിട്ടുണ്ട്. വികസനസമിതി യോഗങ്ങളിൽ