ന്യൂയോര്‍ക്ക്: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനത്തിനെ പുകഴ്ത്തി ആപ്പിള്‍ സിഇഒ ടിംകുക്ക് രംഗത്തെത്തി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടത്തിയ മഹത്തായ നീക്കമെന്നാണ് കുക്ക് നോട്ടു നിരോധനത്തെ വിശേഷിപ്പിക്കുന്നത. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്നും കുക്ക് വ്യക്തമാക്കി. ഈ വര്‍ഷം ആദ്യപാദത്തില്‍ ആപ്പിളിന്റെ വരുമാനം വെളിപ്പെടുത്തുന്ന ചടങ്ങിലാണ് കുക്ക് ഇക്കാര്യം പറഞ്ഞത്. നോട്ടു നിരോധനം ഇന്ത്യയിലെ അപ്പിളിന്റെ വില്‍പ്പനയെ കുറച്ചില്ലെന്നും കുക്ക് പറഞ്ഞു.
ഹൃസ്വകാലാടിസ്ഥാനത്തില്‍ നോട്ടു നിരോധനം ഉദ്ദേശിച്ച ഫലം നല്‍കിയില്ലെങ്കിലും ഇതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കുക്ക് പറയുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതൊരു നല്ല നീക്കമായിരിക്കുമെന്നും കുക്ക് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ആപ്പിളിന്റെ റീട്ടെയില്‍ സ്റ്റോറുകള്‍ ഉള്‍പ്പടെ പല കാര്യങ്ങളും പരിഗണനയിലുണ്ടെന്നും ഇന്ത്യ നിക്ഷേപത്തിനു പറ്റിയ ഇടമാണെന്നും കുക്ക് പറഞ്ഞു. കഴിഞ്ഞവര്‍ഷം ആപ്പിളിന്റെ വില്‍പന കുറഞ്ഞതിനെത്തുടര്‍ന്ന് കുക്കിന്റെ ശമ്പളം വെട്ടിക്കുറച്ചത് വാര്‍ത്തയായിരുന്നു.