ആപ്പിള്‍ കമ്പനി നഷ്ടത്തിലോ ? ആപ്പിള്‍ സിഇഒയുടെ ശമ്പളം 15 ശതമാനം വെട്ടിക്കുറച്ചു; കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതാദ്യം

600കമ്പനിയുടെ ഉത്പന്നങ്ങളുടെ വില്‍പന കുറഞ്ഞാല്‍ അത് കമ്പനിയെ ബാധിക്കും. അങ്ങനെ വരുമ്പോള്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ചില കമ്പനികളെല്ലെങ്കിലും തയ്യാറാവും. ആപ്പിള്‍ സിഇഒ ടിം കുക്കിന് പറ്റിയത് അതാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ  ആപ്പിളിന്റെ വില്‍പ്പനയില്‍ ഇടിവുണ്ടാകുന്നത് ഇതാദ്യമായാണ്. ആ ഇടിവ് കുക്കിന്റെ ശമ്പളത്തിലും പ്രതിഫലിച്ചു.    കുക്കിന്റെ ശമ്പളം 15 ശതമാനം വെട്ടിക്കുറച്ചുകൊണ്ടാണ് ആപ്പിള്‍ തങ്ങളുടെ സിഇഒയെ ദുഖത്തില്‍ പങ്കുചേര്‍ത്തത്. കുക്കിന്റെ മാത്രമല്ല എല്ലാ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. ആപ്പിളിന്റെ വരുമാനത്തില്‍ എട്ടു ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ലാഭശതമാനത്തില്‍ 16 ശതമാനത്തിന്റെയും ഇടിവുണ്ടായി.

2007ല്‍ ഐഫോണ്‍ ഇറങ്ങിയ അന്നു മുതലുള്ളതില്‍ വച്ച് ഏറ്റവും കുറവ് ഐ ഫോണാണ് ഇത്തവണ വിറ്റഴിച്ചത്. 2001നു ശേഷം കമ്പനിയുടെ വരുമാനം ഇടിയുന്നതും ഇതാദ്യമായാണ്. സ്റ്റീവ് ജോബ്‌സ് ഐപോഡ് കൊണ്ടുവന്നതോടെ കമ്പനിയുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനയാണുണ്ടായത്. പിന്നീട് ഐഫോണ്‍, ഐപാഡ് തുടങ്ങിയവയിലൂടെ കമ്പനി ഉയരത്തിലേക്കു കുതിച്ചു. എന്നാല്‍ ആന്‍ഡ്രോയിഡുമായി ഗൂഗിളെത്തിയതോടെ കമ്പനിക്ക് തിരിച്ചടി നേരിട്ടു തുടങ്ങി. കുറഞ്ഞ വിലയ്ക്ക് ലളിതമായി ഉപയോഗിക്കാവുന്ന ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അമേരിക്കയ്ക്കു പുറത്തുള്ള വിപണികള്‍ കീഴടക്കിയത് ആപ്പിളിന് കനത്ത ആഘാതമായി. അന്തസിന്റെ മുദ്രയായി മാത്രമാണ് ഇപ്പോള്‍ ആളുകള്‍ ആപ്പിള്‍ ഐഫോണ്‍ വാങ്ങുന്നത്. 2011ല്‍ സ്റ്റീവ് ജോബ്‌സ് അന്തരിച്ചതിനു ശേഷം മികവുറ്റ ഒരു ഉത്പന്നം പുറത്തിറക്കുന്നതിലും ആപ്പിള്‍ പരാജയപ്പെട്ടു.വന്‍ വല്‍പന പ്രതീക്ഷിച്ച് 2014ല്‍ ആപ്പിള്‍ വാച്ച് പുറത്തിറക്കിയെങ്കിലും പ്രതീക്ഷിച്ച വിജയമായില്ല. താരതമ്യേന മികച്ച രീതിയില്‍ വില്‍പന തുടരുന്ന ഐഫോണ്‍-7ലും ഐഫോണ്‍ 7പ്ലസിലുമാണ് കമ്പനിയുടെ പ്രതീക്ഷ. പുതിയ തന്ത്രങ്ങള്‍ പയറ്റിയില്ലെങ്കില്‍ ആപ്പിളിന് മോട്ടറോളയുടെ അവസ്ഥയാകുമെന്നു സ്ാരം.

Related posts