ഭൂതകാലത്തേക്കോ ഭാവികാലത്തേക്കോ സഞ്ചരിക്കാനുള്ള അവസരം ലഭിച്ചാൽ ആരും വേണ്ടെന്നു വയ്ക്കാനിടയില്ല. അത്തരം സാഹചര്യങ്ങളൊരുക്കുന്ന ടൈം മെഷീൻ പോലുള്ള സംവിധാനങ്ങൾ കഥകളിലും സിനിമകളിലും പ്രമേയമായിട്ടുമുണ്ട്.
ചൈനയിലെ ഷാങ്ഹായിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച റസ്റ്ററന്റ് ഒരു ടൈം മെഷീന്റെ അനുഭവം നല്കും. റസ്റ്ററന്റിലെ സത്കാര മുറികൾ പ്രത്യേക എൽഇഡി ലൈറ്റുകളോടുകൂടിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു ഡിജിറ്റൽ മുറിയുടെ അനുഭവം നല്കുംവിധത്തിലാണ് റസ്റ്ററന്റിന്റെ ഗ്ലാസ് ഭിത്തികൾ പ്രകാശിക്കുന്നത്.