എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണല്ലോ അവസ്ഥ ! അനുവദിച്ചതിലും കൂടിയ അളവില്‍ കൃത്രിമനിറങ്ങളടങ്ങിയ ടൈം പാസ് ലോലിപോപ്പിന്റെ വില്‍പ്പന നിരോധിച്ച് ഉത്തരവിറക്കി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ രാജമാണിക്യം

തിരുവനന്തപുരം: മുഖംനോക്കാതെയുള്ള ധീരമായ നടപടികള്‍ കൊണ്ട് ജനപ്രീതി പിടിച്ചുപറ്റിയ ആളാണ് എം.ജി രാജമാണിക്യം ഐഎഎസ്. ഇപ്പോള്‍ സംസ്ഥാനത്ത് വ്യാപകമായി വില്‍ക്കുന്ന ടൈംപാസ് ലോലിപോപ്പിന്റെ വില്‍പ്പന നിരോധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് ഇദ്ദേഹം. ഈ ലോലിപ്പോപ്പില്‍ അനുവദിച്ചിരിക്കുന്നതിലും പലമടങ്ങ് അളവില്‍ കൃത്രിമ കളറുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം.

കൊച്ചു കുഞ്ഞുങ്ങളാണ് ലോലിപ്പോപ്പിന്റെ മുഖ്യ ഉപഭോക്താക്കള്‍ എന്നതിനാല്‍ വളരെയധികം പ്രാധാന്യമുള്ള വിഷയമാണിത്. ഈ സാഹചര്യത്തിലാണ് ലോലിപ്പോപ്പിന്റെ വില്‍പ്പന നിര്‍ത്താന്‍ രാജമാണിക്യം ഉത്തരവിട്ടത്. ചെന്നൈയിലെ അലപ്പാക്കത്തു പ്രവര്‍ത്തിക്കുന്ന അഭിഷേഖ് കോട്ടേജ് ഇന്‍ഡ്സ്ട്രീസ് എന്ന സ്ഥാപനമാണ് ഈ മിഠായിയുടെ നിര്‍മ്മാതാക്കള്‍. ഇവര്‍ മിഠായി വ്യാപകമായി കളര്‍ചേര്‍ത്ത് ഉല്‍പ്പാദിപ്പിച്ചു കേരളത്തില്‍ ഉടനീളം വില്‍പ്പന നടത്തുന്നുണ്ട്.

ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ് പച്ച നിറങ്ങളിലാണ് ലോലിപ്പോപ്പിന്റെ വില്‍പ്പന. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തി പരിശോധനയില്‍ ടാര്‍ടാസിന്‍ 100 മില്ലിഗ്രാം അടങ്ങേണ്ടുന്നതിന് പകരം 128.67മില്ലിഗ്രാംഅടങ്ങിയതായി കണ്ടെത്തി. ഇത് മാത്രമല്ല, കാര്‍മോയിസിന്‍ 165.48മില്ലിഗ്രാം
കണ്ടെത്തി. ഇത് അമിതമായ തോതില്‍ ശരീരത്തില്‍ ചെന്നാല്‍ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് അനുവദനീയമായതില്‍ കൂടുതല്‍ കളര്‍ ചേര്‍ത്തുവില്‍പ്പന നടത്തിയ മിഠായി നിര്‍മ്മാതക്കള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം കര്‍ശന നടപടി സ്വീകരിച്ചത്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ തീരുമാനം. ബേക്കറികളിലും റസ്റ്ററന്റുകളിലും ഇതേ രീതിയിലുള്ള പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.

Related posts