താൻ പറഞ്ഞുവെന്ന തരത്തിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് നടൻ ടിനി ടോം. ഒരു രാഷ്ട്രിയപാർട്ടിയെ പുകഴ്ത്തി ഞാൻ സംസാരിച്ചുവെന്ന തരത്തിൽ ഉളിയന്നൂർ തച്ചൻ എന്ന ഫേസ്ബുക്ക് പേജിൽ പ്രചരിച്ചിരുന്നുവെന്നും
. ഇതുമായി എനിക്ക് യാതൊരു ബന്ധമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നുമാണ് ടിനി ടോം പറഞ്ഞത്.
ഇന്ത്യ യഥാർത്ഥ ഇന്ത്യ ആയത് ശ്രീ നരേന്ദ്രമോദിജി പ്രധാനമന്ത്രി ആയതിനു ശേഷമാണ്. അന്ധമായ ബിജെപി വിരുദ്ധത കാരണം പ്രതിപക്ഷ പാർട്ടികൾ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കുവാൻ തയാറാകുന്നില്ലയെന്ന് ടിനി ടോം പറഞ്ഞുവെന്നാണ് ഈ പേജിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടത്. തന്നെ ആരും തെറ്റിദ്ധരിക്കരുതെന്നും ടിനി ടോം പറഞ്ഞു.