തൊ​ഴി​ൽര​ഹി​ത​രാ​യ യു​വാ​ക്ക​ൾ​ക്ക് മ​ത്സ്യക്കൃഷി നടത്തണം! ത​റ​വാ​ട് വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഭൂ​മി വി​ട്ടു​ന​ൽ​കി ടി​നി ടോം

ആ​ലു​വ: തൊ​ഴി​ൽര​ഹി​ത​രാ​യ യു​വാ​ക്ക​ൾ​ക്ക് മ​ത്സ്യക്കൃഷി ന​ട​ത്താ​നാ​യി ത​റ​വാ​ട് വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഭൂ​മി സൗ​ജ​ന്യ​മാ​യി വി​ട്ടുന​ൽ​കി ന​ട​ൻ ടി​നി ടോം. ​

ആ​ലു​വ പ​ട്ടേ​രി​പ്പു​റ​ത്തെ 13 സെ​ന്‍റ് സ്ഥ​ല​മാ​ണ് അ​യ​ൽ​വാ​സി​ക​ളാ​യ മൂ​ന്ന‌ു സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് കൃ​ഷി​യ്​ക്കാ​യി വി​ട്ടു ന​ൽ​കി​യ​ത്. കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

കൃ​ഷി​ചെ​യ്യാ​ൻ മു​ന്നോ​ട്ടു വ​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭൂ​മി വി​ട്ടു​ന​ൽ​കി​യ മാ​തൃ​ക മ​റ്റു​ള്ള​വ​രും പി​ന്തു​ട​ര​ണ​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ക്കാ​ര​നാ​യ അ​യ​ൽ​വാ​സി സ​ന​ൽ രാ​ജാ​ണ് ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം കൃ​ഷി​ക്കി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

ന​ട​ൻ ജോ​യി മാ​ത്യു ത​ന്‍റെ ഭൂ​മി കൃ​ഷി​ചെ​യ്യാ​ൻ സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ വാ​ർ​ത്ത​യാ​ണ് ത​നി​ക്ക് പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് ടി​നി ടോം ​പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment