പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി സ്വദേശി ടിഞ്ചു മൈക്കിളിന്റെ മരണം ക്രൈംബ്രാഞ്ച് ഫോറൻസിക് അന്വേഷണത്തിലൂടെ നടത്തിയ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്.
ടിഞ്ചുവിന്റെ കാമുകനുമായുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് കേസിന്റെ ആദ്യഘട്ടത്തിൽ കണ്ടെത്തിയെങ്കിലും പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ സംഭവങ്ങൾ പുറംലോകമറിഞ്ഞത്.
തുടർന്ന് യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്തു. ‘ലാസ്റ്റ് സീൻ തിയറി’യിലൂടെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണമാണ് ഒരു പക്ഷേ നിരപരാധിയായ ഒരാളെ കുറ്റവാളിയായി ചിത്രീകരിച്ചു ജീവിതകാലം മുഴുവൻ ജയിലിലടക്കേണ്ട കേസിൽ നിർണായകമായത്.
2019 ഡിസംബർ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയാങ്കലിൽ ടിജിൻ ജോസഫിന്റെ വീട്ടിൽ ഇരുപത്താറുകാരിയായ നഴ്സ് ടിഞ്ചു മൈക്കിളിനെ തൂ,ങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ആത്മഹത്യയെന്ന് ആദ്യം എഴുതിത്തള്ളിയ കേസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയും കാമുകൻ ടിജിൻ ജോസഫിനെ പ്രതിയാക്കുകയും ചെയ്തു.
ശരീരമാസകലം മുറിവേറ്റ നിലയിലാണ് ടിഞ്ചുവിനെ കണ്ടെത്തിയത്. ഇതാണ് ആത്മഹത്യയല്ലെന്ന നിഗമനത്തിലെത്താൻ കാരണം.
മാത്രവുമല്ല ടിഞ്ചുവിനെ തൂങ്ങാൻ ഉപയോഗിച്ച കയറിലെ കുരുക്ക് സാധാരണക്കാർ കെട്ടുന്ന കെട്ടായിരുന്നില്ല.
സാധാരണ കയറുപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് കെട്ടഴിച്ചതെന്ന് പോലീസ് കണ്ടെത്തി. ഇതോടെ അന്വേഷണം കാമുകൻ ടിജിൻ ജോസഫിലേക്ക് തിരിഞ്ഞു.
എന്നാൽ കൂടുതൽ ഫോറൻസിക് പരിശോധനയിൽ, ടിഞ്ചുവിന്റെ നഖത്തിനടിയിൽ നിന്ന് എടുത്ത ഡിഎൻഎ സാമ്പിളുകൾ ടിജിൻ ജോസഫിന്റേതോ ടിജിൻ്റെ പിതാവിന്റേതോ അല്ലെന്ന് തെളിഞ്ഞു.
അതോടെ അന്വേഷണ സംഘത്തിന്റെ സംശയം കുടുംബത്തിനപ്പുറത്തേക്ക് നീങ്ങി. വീട്ടിൽ വന്ന് പോയവരുടെയും നാട്ടുകാരുടെയും രക്തസാമ്പിളുകൾ പോലീസ് ശേഖരിച്ചു.
അങ്ങനെയാണ് ടിജിന്റെ വീട്ടിൽ മരക്കച്ചവടത്തിനെത്തിയ നസീർ സാമ്പിളുകൾ ശേഖരിക്കുന്നത്. ആദ്യം പല കാരണങ്ങൾ പറഞ്ഞ് രക്ഷപ്പെടാൻ നസീർ ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവിൽ പരിശോധനാഫലം വന്നപ്പോൾ ടിഞ്ചുവിന്റെ ശരീരത്തിൽ നിന്നും ലഭിച്ച രേതസ്സ് നസീറിന്റെത് എന്നുതന്നെയാണെന്ന് പരിശോധനയിലൂടെ തെളിഞ്ഞത്. അങ്ങനെ കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നസീർ (39) പിടിയിലായി.
പലതവണ പോലീസ് ചോദ്യം ചെയ്തിട്ടും നസീർ പല കള്ളങ്ങളും പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ഒടുവിൽ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം നസീർ കുറ്റം സമ്മതിച്ചു.
ഭർത്താവുമായി വേർപിരിഞ്ഞ ടിഞ്ചു ആറുമാസത്തോളമായി ടിജിൻ ജോസഫിനും പിതാവിനുമൊപ്പം ടിജിൻ്റെ വീട്ടിലായിരുന്നു താമസം.
ടിജിനും പിതാവും പുറത്ത് പോയ സമയത്ത് ടിഞ്ചു മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം.
ഈ സമയം നസീർ തടി വിൽക്കാനെന്ന വ്യാജേന അവിടേക്ക് എത്തുകയായിരുന്നു. വീട്ടിൽ ടിഞ്ചു മാത്രമാണുള്ളതെന്ന് മനസിലാക്കിയ നസീർ ടിഞ്ചുവിനെ ബലമായി പിടിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചു.
ഇതിനിടെ കട്ടിലിൽ തലയിടിച്ച് ടിഞ്ചുവിന് ബോധം നഷ്ടപ്പെട്ടു. അബോധാവസ്ഥയിലായ ടിഞ്ചുവിനെ വിവസ്ത്രയാക്കി നസീർ ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയും, തുടർന്ന് മുറിയുടെ മേൽക്കൂരയിലെ കൊളുത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നു.
ടിജിന്റെ കിടപ്പുമുറിയിൽ മ, രി, ച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നിയ മാതാപിതാക്കൾ ലോക്കൽ പോലീസിൽ ഇയാൾക്കെതിരെ മൊഴി നൽകിയിരുന്നു.
കാലുകള്‍ നിലത്തു മുട്ടിയ നിലയിലാണ് മൃതദേഹം കണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ 53 മുറിവുകളും കുറേ ചതവുകളും ഉള്ളതായി പറയുന്നു.
ജനനേന്ദ്രിയത്തില്‍ ആറു മുറിവും ഉണ്ടായിരുന്നു. എന്നാൽ പോലീസ് നടത്തിയേ ശാസ്ത്രീയ അന്വേഷണമാണ് യഥാർത്ഥ പ്രതിയെ കുടുക്കിയത്.