എന്റെ കുടുംബാംഗങ്ങള്‍ ആയിട്ടാണ് ഞാന്‍ എന്റെ സഹപ്രവര്‍ത്തകരെ കാണുന്നത്. അവരെ മോശമായി ചിത്രീകരിക്കില്ല. ഇങ്ങനെ ഉള്ളവരെ റോള്‍ മോഡല്‍ ആക്കരുത് എന്നാണ് ഞാന്‍ പറഞ്ഞത്.
ആരുടേയും പേര് പറഞ്ഞിട്ടില്ല. ആദ്യം അതിനോട് എതിര്‍പ്പുമായി വന്നത് ധ്യാനാണ്. ധ്യാന്‍ തന്നെ ധ്യാനിന്റെ സുഹൃത്തുക്കളോട് ടിനി ചേട്ടനെ കുറിച്ചല്ല പറഞ്ഞത് എന്ന് പറഞ്ഞിട്ടുണ്ട്.
ആ സ്റ്റേറ്റ്മെന്റില്‍ പറയുന്നത് ഇത്രയും ആണ് മകന്റെ വായില്‍ ആരും കുത്തികേറ്റില്ല എന്ന്. എന്നാല്‍ കയറ്റും. എന്റെ വായില്‍ കുത്തിക്കയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞുകൊണ്ടാണ്.
അവന് എന്റെ മകന് തന്നെ ആണല്ലോ. ഉറപ്പായും അവനും സംശയിക്കാം. സിനിമയില്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായാലും വീട്ടുകാര്‍ക്ക് അത് ഉണ്ടാകണം എന്നില്ലല്ലോ. -ടിനി ടോം