ടൈനി എന്നായിരുന്നു എന്റെ പേര്. ചെറുപ്പത്തില്‍ എന്റെ ആന്റിയാണ് ടൈനി എന്ന പേരിട്ടത്. പ്രൊനൗണ്‍സ് ചെയ്തപ്പോള്‍ ടിനി എന്നായതാണ്.
എഴുതുമ്പോള്‍ ടിനി എന്നാണ് പ്രൊനൗണ്‍സ് ചെയ്യുമ്പോള്‍ ടൈനി എന്നേ വരികയുള്ളു. നമ്മള് ജനിക്കുമ്പോള്‍ കുഞ്ഞായിരിക്കില്ലേ. ആ ഷേപ്പ് കണ്ടപ്പോളാണ് ടൈനി എന്ന് എന്റെ ആന്റി വിളിച്ചത്.
വലുതായി ഈ മുളനീളം വയ്ക്കുമെന്ന് അറിയില്ലായിരുന്നു. മുള അങ്ങനെ ആണല്ലോ, നടുമ്പോള്‍ ഇത്തിരിയല്ലേ ഉണ്ടാവുകയുള്ളു. ഇത് എവിടം വരെ പോകുമെന്ന് അറിയാന്‍ പറ്റില്ലല്ലോ.
പിന്നെ അതു വെട്ടി നിര്‍ത്തേണ്ടിവരും, അങ്ങനെ അത് വെട്ടി നിര്‍ത്തിയതാണ് ഇപ്പോള്‍. ഇപ്പോഴും ടൈനി എന്നാണ് പാസ്പോര്‍ട്ടിലും എല്ലായിടത്തും. -ടിനി ടോം