ഭക്ഷണവും സര്‍വ്വീസും ഇഷ്ടപ്പെട്ടാല്‍ ടിപ്പ് നല്‍കുക എന്ന ശീലം നാട്ടിന്‍ പുറങ്ങളില്‍പോലും ഇപ്പോള്‍ സര്‍വ്വസാധാരണമായി മാറിയിരിക്കുകയാണ്. ബില്ലിലെ റേറ്റിന്റെ ചെറിയൊരംശമായിരിക്കും എല്ലാവരും ടിപ്പായി നല്‍കുക. എന്നാല്‍ ബില്ലിനേക്കാള്‍ പലമടങ്ങു തുക ടിപ്പായി നല്‍കി ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു വിദേശ വ്യവസായി.
ഇന്ത്യയിലെ ഒരു റസ്റ്ററന്റില്‍ നിന്ന് ഭക്ഷണം കഴിച്ച ഇയാള്‍ക്ക് ഭക്ഷണം നന്നായി പിടിച്ചു. ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപെട്ട അയാള്‍ 1,000 പൗണ്ടാണ് ടിപ്പ് ഇനത്തില്‍ കൈമാറിയത്. ഇത് ഇന്ത്യന്‍ കണക്കു പ്രകാരം ഏകദേശം ഒരു ലക്ഷം രൂപയോളം വന്നേക്കും.
പോര്‍ട്ട ഡൗണിലെ ഇന്ത്യന്‍ ഭക്ഷണശാലയായ ഇന്ത്യന്‍ ട്രീയിലാണ് രസകരമായ സംഭവം അരങ്ങേറിയത്. 79 യൂറോയാണ് (6500 രൂപ) ബില്ലായി വന്നത്. ഭക്ഷണം ആസ്വദിച്ച് കഴിച്ച ധനികന്‍ പാചകക്കാരനായ ബാബുവിനെ അടുക്കളയില്‍ നിന്നും വിളിച്ചുവരുത്തിയാണ് സമ്മാനം നല്‍കിയത്. മികച്ച ഭക്ഷണമാണ് തനിക്കായി ഒരുക്കിയതെന്നും അതിന് ചെറിയൊരു സമ്മാനമാണിതെന്നും പറഞ്ഞുകൊണ്ടാണ് ഭീമന്‍തുക ബാബുവിന് കൈമാറിയത്.
2002ലാണ് ഇന്ത്യാക്കാരനായ ബാബു യുകെയില്‍ എത്തുന്നത്. തന്റെ ഭക്ഷണശാലയ്ക്ക് ലഭിച്ച പ്രത്യേക അംഗീകാരമാണിതെന്നും സന്തോഷമുണ്ടെന്നും ഡയറക്ടര്‍ ലൂണ എകുഷ് പറഞ്ഞു. 2015ലാണ് ഈ റസ്‌റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചത്.