പാ​തി​രാ​ത്രി ഡെ​ലി​വ​റി ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ന് ടി​പ്പ്; സ്ക്രീ​ൻ​ഷോ​ട്ട് പ​ങ്കു​വ​ച്ച യു​വ​തി​ക്ക് വി​മ​ർ​ശ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​ർ വ​ള​രെ കു​റ​വാ​ണ്. ഏ​ത് സ​മ​യ​ത്ത് ഓ​ർ​ഡ​ർ ചെ​യ്താ​ലും ഭ​ക്ഷ​ണം പെ​ട്ട​ന്ന് ത​ന്നെ അ​രി​കി​ലെ​ത്തു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യും. സൊ​മാ​റ്റോ​യും സ്വി​ഗ്ഗി​യു​മൊ​ക്കെ ഫു​ഡ് ഡെ​ലി​വെ​റി രം​ഗ​ത്ത് പ്ര​ശ​സ്ത​മാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലാ​ക​ട്ടെ ഇ​ത്ത​ര​ത്തി​ൽ ഫു​ഡ് ഡെ​ലി​വ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​റി​യ കാ​ര്യങ്ങൾ പോ​ലും ആ​ളു​ക​ൾ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

ഭ​ക്ഷ​ണം താ​മ​സി​ച്ചെ​ത്തു​ന്ന​തും, ഓ​ർ​ഡ​ർ ചെ​യ്ത​തി​ന് പ​ക​രം മാ​റ്റി ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തും, മോ​ശ​പ്പെ​ട്ട ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തു​മൊ​ക്കെ ആ​ളു​ക​ൾ സോഷ്യൽ മീഡിയയിൽ പ​രാ​തി​യാ​യി പോസ്റ്റ് ചെയ്യാറുണ്ട്. ഇ​തി​നി​ടെ​യാ​ണ് പാ​തി​രാ​ത്രി​യി​ല്‍ ഭ​ക്ഷ​ണം കൊ​ണ്ടു​വ​ന്ന ഫു​ഡ് ഡെ​ലി​വെ​റി ഏ​ജ​ന്‍റ് ടി​പ്പ് ചോ​ദി​ച്ച​തി​ന്‍റെ സ്ക്രീ​ന്‍ ഷോ​ട്ടു​മാ​യി ഒ​രു യു​വ​തി എ​ത്തി​യ​ത്. പി​ന്നാ​ലെ സോഷ്യൽ മീഡിയ ഉ​പ​യോ​ക്താ​ക്ക​ള്‍ യു​വ​തി​ക്ക് നേ​രെ തി​രി​ഞ്ഞു.

‘ഇ​ത് വി​ചി​ത്ര​മാ​ണ് ബ്രോ’, pri ​എ​ന്ന എ​ക്സ് ഉ​പ​യോ​ക്ത സൊ​മാ​റ്റോ ഡെ​ലി​വ​റി​യു​ടെ ചാ​റ്റി​ന്‍റെ സ്ക്രീ​ന്‍ ഷോ​ട്ട് പ​ങ്കു​വ​ച്ച് കൊ​ണ്ട് ഇ​ങ്ങ​നെ എ​ഴു​തി. എ​ന്നാ​ല്‍ സോഷ്യൽ മീഡിയ ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം യു​വ​തി​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍ തെ​റ്റി​ച്ചാ​യി​രു​ന്നു. രാ​ത്രി 11.30 ന് ​ഡെ​ലി​വ​റി ഏ​ജ​ന്‍റ് പാ​തി​രാ​ത്രി​യി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് ദ​യ​വാ​യി ടി​പ്പ് ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു യു​വ​തി പ​ങ്കു​വ​ച്ച സ്ക്രീ​ൻ ഷോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ന്താ​യാ​ലും പോ​സ്റ്റ് വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ വൈ​റ​ലാ​യി. യു​വ​തി​യെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പാ​തിരാ​ത്രി​യി​ൽ അ​യാ​ൾ നി​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ച് ത​ന്നി​ല്ലേ? ഇ​ത്ത​രം നി​സാ​ര കാ​ര്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പങ്കുവയ്ക്കാൻ നി​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ തോ​ന്നി? എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

social media criticized woman for sharing the screenshot that a food delivery boy asking tip fo delivery the food on midnight bkg

 

 

Related posts

Leave a Comment