ആറ്റിങ്ങൽ: ടിപ്പറിടിച്ച് വിദ്യാർഥിനി മരിച്ചു. കിഴുവിലം കുറക്കട ശാന്താ നിവാസിൽ അനുപമ (19) ആണ് മരിച്ചത്. രാവിലെ സെന്റ് സേവിയേഴ്സ് കോളജിൽ പോകുന്നതിനായി സഹോദരനോടൊപ്പം ടോൾ ജംഗ്ഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ടിപ്പർ ബൈക്കിലേക്ക് ഇടിച്ചായിരുന്നു അപകടം.കോരാണി ചിറയിൻകീഴ് റോഡിൽ മാവേലി സ്റ്റോറിനടുത്തു വച്ചായിരുന്നു അപകടം. പിതാവ്:സുഗതൻ. മാതാവ്: സുലു.സഹോദരൻ: അമൽ.