കുമരകം: റോഡ് ഇടിഞ്ഞുതാഴ്ന്നതോടെ കരിങ്കൽ കയറ്റി വന്ന ടിപ്പറിലെ കരിങ്കൽ തോട്ടിലേക്കിറക്കിയ ശേഷം ടിപ്പർ ഉയർത്തി. നൂറു കണക്കിന് മത്സ്യതൊഴിലാളികളും മറ്റുള്ളവരും യാത്ര ചെയ്യുന്ന ആറ്റാമംഗലം പള്ളി- കളരിക്കൽ തോട്ടിലൂടെ എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.
ഇന്നു രാവിലെ ഒന്പതിനാണ് കരിങ്കൽ കയറ്റിവന്ന ടിപ്പർ ആറ്റാമംഗലം പള്ളി കോന്നക്കരി റോഡിലെ കൽക്കെട്ട് ഇടിഞ്ഞ് അപകടത്തിൽ പെട്ടത്.
ടിപ്പറിന്റെ സൈഡ് ഡോർ തുറന്ന് ലോറിയിലുണ്ടായിരുന്ന കരിങ്കല്ല് തോട്ടിലേക്കിറക്കിയ ശേഷമാണ് ജെസിബി ഉപയോഗിച്ച് ടിപ്പർ ഉയർത്തി കൊണ്ടുപോയത് തോട്ടിൽ അപകടക്കെണിയായി കിടക്കുന്ന കരിങ്കല്ലുകൾ മാറ്റിയില്ലെങ്കിൽ വള്ളത്തിൽ ഘടിപ്പിച്ചിരിക്കുന്ന എൻജിന്റെ പ്രൊപ്പല്ലർ കരിങ്കല്ലിൽ ഉടക്കി വള്ളം മറിയാൻ സാധ്യത ഏറെയാണെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത് .
തോട്ടിൽ നിന്ന് കരിങ്കല്ലുകൾ മാറ്റുകയും തകർന്ന റോഡും റോഡിന്റെ സംരക്ഷണ ഭിത്തിയും ഉടൻ പുനർനിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും നാട്ടുകൾ ആവശ്യപ്പെട്ടു.