ഹരിപ്പാട്: അപ്പൂപ്പനൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോയ വിദ്യാർഥിനി ടിപ്പറിടിച്ചു മരിച്ചു. ഇന്നു രാവിലെ 8.30 ഓടെ നങ്ങ്യാർകുളങ്ങര റെയിൽവേക്രോസിനു സമീപമായിരുന്നു അപകടം. മുട്ടം ഉഷസ് വില്ലയിൽ അരുണിന്റെ മകൾ എയ്ലി (നിക്കി-9, ) ആണു മരിച്ചത്. അമിതവേഗത്തിലെത്തിയ ടിപ്പർ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ കുട്ടിയുടെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി. നങ്യാർകുളങ്ങര ബഥനി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ് സിജി. സഹോദരൻ: എയ്ഡൻ (ലക്കു).
അപ്പൂപ്പനൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോയ വിദ്യാർഥിനി ടിപ്പറിടിച്ചു മരിച്ചു; അമിതവേഗത്തിലെത്തിയ ടിപ്പർ ഇടിച്ച് റോഡിൽ വീണ കുട്ടിയുടെ തലയിലൂടെ വാഹനം കയറിയായിരുന്നു മരണം
