കേളകം: നിയമം കാറ്റിൽ പറത്തി ചെങ്കൽ ലോറികളും ടിപ്പർ ലോറികളും. നടപടിയെടുക്കേണ്ടവർ ഇത് കണ്ടില്ലെന്ന് നടിക്കുന്നു. ചെങ്കൽ, ജെല്ലി, പാറപ്പൊടി എന്നിവ കൊണ്ടുപോകുന്ന ലോറികൾ പൊതുജനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുകാത്ത വിധത്തിൽ മൂടിക്കെട്ടി കൊണ്ടുപോകണമെന്നാണ് ചട്ടം.
എന്നാൽ, മലയോരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ തുറന്ന ലോഡുമായി പായുന്ന ടിപ്പർ ലോറികൾ പതിവുകാഴ്ചയാണ്. രാവിലെ സ്കൂൾ തുടങ്ങുന്ന സമയത്തും വൈകുന്നേരം സ്കൂൾ വിടുന്ന സമയത്തും ടിപ്പർ ലോറികൾ ഓടാൻ പാടില്ലെന്നും നിയമമുണ്ട്. ഇതും മലയോര മേഖലയിൽ പാലിക്കപ്പെടുന്നില്ലെന്നും ആരോപണമുണ്ട്. കുറ്റക്കാർക്കെതിരെ പോലീസും മോട്ടോർ വകുപ്പും നടപടി യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് പൊതുജനങ്ങളുടെ പരാതി.