മുക്കം:രണ്ടുപേരുടെ ദാരുണാന്ത്യത്തിലും ഒട്ടും പശ്ചാതാപമില്ലാതെ ടിപ്പർ ഉടമകളും ഡ്രൈവർമാരും.മുക്കം ഓർഫനേജ് സ്കൂൾ അധ്യാപിക ഷീബ, മകൾ ഹിഫ്ത്ത എന്നിവരുടെ മരണത്തിന്റെ ദുഖമൊടുങ്ങും മുന്പാണ് ഇന്ന് രാവിലെയും ടിപ്പറുകൾ മരണപാച്ചിൽ നടത്തുന്നത്.
സ്കൂൾ സമയങ്ങളിൽ രാവിലെ 8.30 നും 10 നുമിടയിലും വൈകുന്നേരം 3.30 നും 5നുമിടയിലും ഓടരുതെന്ന ഹൈക്കോടതി നിയമം ലംഘിച്ചും ഇന്ന് വൈകുന്നേരം വരെ സർവീസ് നിർത്തിവെക്കുമെന്ന് ഇന്നലെ സി.ഐ.ക്ക് നൽകിയ ഉറപ്പും ലംഘിച്ചാണ് സർവീസ് നടത്തുന്നത്.
മുക്കം ഭാഗങ്ങളിൽ പോലീസ് പരിശോധനയുണ്ടാവുമെന്ന് കണ്ട് നെല്ലിക്കാപറന്പ് പന്നിക്കോട് റോഡിലൂടെയും എരഞ്ഞിമാവ് പന്നിക്കോട് വഴിയുമാണ് ടിപ്പറുകൾ ഓടുന്നത്. 100 കണക്കിന് സ്കൂൾ കുട്ടികൾ കാൽനടയായി പോവുന്ന വഴികളാണിത്. ഇനി ഒരു അപകടം വരുന്നതുവരെ അധികൃതരുടെ മൗനാനുവാദം ഇവർക്കുണ്ടാകുമെന്ന ആക്ഷേപം ശക്തമാണ്. പിടിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി പ്രശ്നങ്ങൾ ഒതുക്കി തീർക്കുകയാണ് പതിവ്.