ടി​പ്പ​റു​ക​ളും ടോ​റ​സു​ക​ളും ചീ​റി​പ്പാ​യു​ന്നു, ചെമ്പ​നോ​ലി റോ​ഡി​ൽ അ​പ​ക​ട​ഭീ​ഷ​ണി;  അമിത വാഹന ഓട്ടോത്തെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

റാ​ന്നി: ചെ​മ്പ​നോ​ലി – മ​ട​ന്ത​മ​ൺ – അ​ത്തി​ക്ക​യം റോ​ഡി​ൽ രാ​വി​ലെ മു​ത​ൽ ടി​പ്പ​റു​ക​ളു​ടെ​യും ടോ​റ​സ് ലോ​റി​ക​ളു​ടെ​യും മ​ര​ണ​പ്പാ​ച്ചി​ൽ. രാ​വി​ലെ തു​ട​ങ്ങി​യാ​ൽ പി​ന്നെ ചെ​യി​ൻ സ​ർ​വീ​സ് പോ​ലെ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി പോ​കു​ന്ന​തു നൂ​റി​ലേ​റെ ലോ​ഡു​വ​ണ്ടി​ക​ളാ​ണ്. സ്കൂ​ൾ കു​ട്ടി​ക​ളും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും യ​ഥേ​ഷ്ടം സ​ഞ്ച​രി​ക്കു​ന്ന വീ​തി കു​റ​വും ക​യ​റ്റി​റ​ക്ക​ങ്ങ​ളു​മു​ള്ള റോ​ഡി​ൽ അ​പ​ക​ട സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

അ​ടു​ത്ത സ​മ​യ​ത്ത് ചെ​മ്പ​നോ​ലി – മ​ട​ന്ത​മ​ൺ റോ​ഡി​ൽ ലോ​ഡു​മാ​യി പാ​റ​മ​ട​ക​ളി​ൽ നി​ന്നി​റ​ങ്ങി വ​ന്ന ടി​പ്പ​റു​ക​ൾ റോ​ഡി​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത് ര​ണ്ടു ത​വ​ണ​യാ​ണ്. ത​ക​ർ​ന്നു ന​ശി​ച്ച റോ​ഡി​ന്‍റെ ചെ​മ്പ​നോ​ലി പ​ള്ളി​പ്പ​ടി വ​രെ​യു​ള്ള ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം ന​ന്നാ​ക്കി​യി​ട്ട് ആ​ഴ്ച​ക​ളാ​യി​ല്ല. ഇ​ത്ത​ര​ത്തി​ൽ യാ​തൊ​രു നി​യ​ന്ത്ര​ണ​ങ്ങ​ളു​മി​ല്ലാ​തെ ഭാ​ര​വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ടു​ന്ന​ത് റോ​ഡു ന​ശി​പ്പി​ക്കും.

രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ടി​പ്പ​റു​കൂ​ടെ പ​ട​യോ​ട്ടം ആ​രം​ഭി​ച്ചാ​ൽ പി​ന്നെ റോ​ഡി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് ര​ക്ഷ​യി​ല്ല. ഇ​തി​നി​ടെ ലോ​ഡി​നാ​യി എ​തി​രെ വ​രു​ന്ന ടി​പ്പ​റു​ക​ളും ഏ​റെ. റോ​ഡി​ൽ ചെ​മ്പ​നോ​ലി ഭാ​ഗ​ത്ത് ര​ണ്ടാ​ഴ്ച മു​മ്പ് കാ​യം​കു​ള​ത്തേ​ക്ക് പാ​റ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പോ​യ ടി​പ്പ​ർ ലോ​റി ന​ടു​റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട് കു​ത്ത​നെ മ​റി​ഞ്ഞു. ഇ​തു​വ​ഴി​യെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ​യും അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യും നാ​ട്ടു​കാ​ര​നാ​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ഓ​ട്ടോ ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും ചെ​യ്തു.

ര​ണ്ടു ദി​വ​സം മു​മ്പ് ചെ​മ്പ​നോ​ലി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​ക്ക് സ​മീ​പം ലോ​ഡു​മാ​യെ​ത്തി​യ ടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി. വീ​ട്ടു​കാ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത്. ചെ​മ്പ​ൻ​മു​ടി​മ​ല​യി​ലെ പാ​റ​മ​ട​ക​ളി​ൽ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ പാ​റ പൊ​ട്ടി​ക്കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​താ​യി പ​രാ​തി​യു​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. പാ​റ​മ​ട​ക​ളി​ൽ നി​ന്നും ക്ര​ഷ​റു​ക​ളി​ൽ നി​ന്നു​മു​ള്ള അ​മി​ത​വാ​ഹ​ന ഓ​ട്ട​ത്തെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും ചെ​മ്പ​നോ​ലി – മ​ട​ന്ത​മ​ൺ – അ​ത്തി​ക്ക​യം റോ​ഡി​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts