കോയമ്പത്തൂർ വാഹനാപകടം; അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​ൻ മുഖ്യമന്ത്രിയുടെ നിർദേശം; രണ്ട് മന്ത്രിമാർ തമിഴ്നാട്ടിലേക്ക്


തിരുവനന്തപുരം : കോ​യ​മ്പ​ത്തൂ​രി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​നും മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്ര​യും വേ​ഗം നാ​ട്ടി​ൽ എ​ത്തി​ക്കാ​നും വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ക​ളക്‌ടർ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി.

കൂടാതെ ഗ​താ​ഗ​ത മ​ന്ത്രി എ ​കെ ശ​ശീ​ന്ദ്ര​ൻ, കൃ​ഷി മ​ന്ത്രി വി ​എ​സ് സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രോ​ട് തിരുപ്പൂരിലെത്തി ആ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ബാം​ഗ്ലൂ​രി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മ​ര​ണ​മ​ട​ഞ്ഞ​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​മാ​യും തി​രു​പ്പൂ​ർ ജി​ല്ലാ ക​ള​ക്ട​റു​മാ​യും സ​ഹ​ക​രി​ച്ച് സാ​ധ്യ​മാ​യ എ​ല്ലാ ആ​ശ്വാ​സ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളും. അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment