തിരുപ്പതി: അവിനാശി അപകടത്തില് മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് പത്ത് ലക്ഷം രൂപ നല്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. അടിയന്തരമായി രണ്ട് ലക്ഷം രൂപ നല്കുമെന്നും ബാക്കി തുക ഒരു മാസത്തിനുള്ളില് നല്കുമെന്നും മന്ത്രി അറിയിച്ചു.
പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനാണ് മുൻഗണന കൊടുക്കുന്നത്. ബാക്കി കാര്യങ്ങള് പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. അപകടത്തിൽ മരിച്ച കെഎസ്ആർടിസി ജീവനക്കാരായ ഗിരീഷിന്റെയും ബൈജുവിന്റെയും കുടുംബത്തിന് 30 ലക്ഷം രൂപ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെഎസ്ആർടി യാത്രക്കാരുടെ ഇൻഷുറൻസിൽനിന്നാണ് തുക നൽകുന്നത്.
തിരുപ്പൂര് അവിനാശിയില് കെഎസ്ആര്ടിസി വോള്വോ ബസില് കണ്ടെയ്നര് ലോറിയിടിച്ച് 19 പേരാണ് മരിച്ചത്. ബംഗളൂരുവില് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരാണ് അപകടത്തില് പെട്ടത്.