തിരുപ്പൂർ: തമിഴ്നാട്ടിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. കോയന്പത്തൂർ അവിനാശി റോഡിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളാണ്.
പുലർച്ചെ 3.15നായിരുന്നു അപകടം. അപകടത്തിൽ 20 പേരാണ് മരിച്ചത്. ബസിൽ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്. 10 പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ അവിനാശി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകും.
എറണാകുളം ഡിപ്പോയിലെ ആർ എസ് 784 നന്പർ ബംഗളുരു-എറണാകുളം ബസാണ് അപകടത്തിൽപെട്ടത്. ഫെബ്രുവരി 17-ന് എറണാകുളത്തുനിന്നു ബംഗളുരുവിലേക്കു പോയ ബസ്, വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് കൊച്ചിയിൽ മടങ്ങി എത്തിച്ചേരേണ്ടതായിരുന്നു.
ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയെ തുടർന്ന് ഡിവൈഡർ മറികടന്ന് വന്ന കണ്ടെയ്നർ ടൈൽ ലോറി ബസിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. ബസിൽ 48 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് സ്ഥിരീകരണം. ബസിന്റെ ഡ്രൈവറും കണ്ടക്ടറും മരിച്ചതായാണ് വിവരം.
നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമല്ല. കെഎസ്ആർടിസി ഉദ്യോഗസ്ഥരോട് സ്ഥലത്തെത്താൻ നിർദേശം നൽകിയതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പാലക്കാട്ടും എറണാകുളത്തും ഇറങ്ങാനുള്ളവരായിരുന്നു ബസിലുണ്ടായിരുന്നത്.
അപകടത്തിൽപ്പെട്ട ഗരുഡ ബസിൽ യാത്രക്കാരായി 42 മലയാളികൾ; 19 പേരും മരിച്ചു
തിരുപ്പുർ (തമിഴ്നാട്): കോയന്പത്തൂരിനടുത്ത് അവിനാശിയിൽ അപകടത്തിൽപ്പെട്ട കഐസ്ആർടിസി ഗരുഡ കിംഗ് ക്ലാസ് ബസിൽ യാത്ര ചെയ്തിരുന്നത് 42 മലയാളികൾ. കഐസ്ആർടിസി അധികൃതരാണു വിവരം പുറത്തുവിട്ടത്. ഇവരിൽ 19 പേർ അപകടത്തിൽ മരിച്ചു. പാലക്കാട്, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മരിച്ചവരിൽ ഏറെയുമെന്നാണു റിപ്പോർട്ട്. മരിച്ചവരുടെ പേരുവിവരങ്ങൾ കൃത്യമായി പുറത്തുവിട്ടിട്ടില്ല.
മരിച്ച 11 പേരെ തിരിച്ചറിഞ്ഞു; മൃതദേഹങ്ങൾ അവിനാശിയിലെ ആശുപത്രിയിൽ
തിരുപ്പുർ: തിരുപ്പൂരിൽ അപകടത്തിൽ മരിച്ചവർ ഏറെയും ബസിന്റെ വലതുവശത്ത് ഇരുന്നവവർ. ലോറി നിയന്ത്രണംവിട്ട് ഈ വശത്തേക്കാണ് ഇടിച്ചുകയറിയത്. ലോറി ഡിവൈഡർ തകർത്തു മറുവശത്തുകൂടി പോയ ബസിൽ ഇടിച്ചുകയറുകയായിരുന്നു. ലോറിയിൽ അമിതഭാരം കയറ്റിയിരുന്നു. ടയറുകൾ പൊട്ടിയ നിലയിലായിരുന്നു.
ബസിൽ ഇടതുഭാഗത്ത് ഇരുന്നവർക്കു നേരിയ പരിക്കാണ് ഏറ്റത്. അപകടം നടക്കുന്പോൾ യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണ്. ചില സീറ്റുകൾ ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയി.
റോസ്ലി (പാലക്കാട്), ഗിരീഷ് (എറണാകുളം), ഇഗ്നി റാഫേൽ (ഒല്ലൂർ, തൃശൂർ), കിരണ് കുമാർ, ഹനീഷ് (തൃശൂർ), ശിവകുമാർ (ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്മോൻ ഷാജു (തുറവൂർ), നസീബ് മുഹമ്മദ് അലി (തൃശൂർ), കഐസ്ആർടിസി ഡ്രൈവർ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്.