വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവാളത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം ഉടന്‍ നിലവില്‍ വരും.
ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുളളവര്‍ക്കും ഇന്ത്യന്‍ പൗരന്മാര്ക്കും സംവിധാനം ഉപയോഗപ്പെടുത്താം. ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിച്ചു വെരിഫിക്കേഷന് പൂര്‍ത്തിയാക്കി ക്ലിയറന്‍സ് ലഭിച്ചാല്‍ 5 വര്‍ഷം സംവിധാനം പ്രയോജനപ്പെടുത്താം എന്നതാണ് രീതി.
വിമാനത്താവളത്തിലെ ഇ-ഗേറ്റില്‍ ബോര്‍ഡിംഗ് പാസ് സ്കാന്‍ ചെയ്താല്‍ അടുത്ത ഗേറ്റിലേയ്ക്ക് പ്രവേശിക്കാം. ഇവിടെ ബയോമെട്രിക് വിവരങ്ങള്‍ നല്കിയാല് വെരിഫിക്കേഷനു ശേഷം ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കും. വിമാനത്താവളത്തിനുളളിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ പാസ്പോര്‍ട്ടും വീസയും പരിശോധനയ്ക്കായി ക്യൂവില്‍ കാത്ത്നില്ക്കേണ്ട ആവശ്യം വരുന്നില്ല എന്നതാണ് നേട്ടം.
ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാമിന്റെ (എഫ്ടിഐടിടിപി) ഭാഗമായി www.ftittp.mha.gov.in വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാവുന്നതാണ്.
രജിസ്ട്രേഷന് ആരംഭിച്ചെങ്കിലും സംവിധാനം പ്രാബല്യത്തില്‍ വരാന്‍ രണ്ട് മാസം വേണ്ടിവരുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. ഒന്നാം ഘട്ടമായി രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഇപ്പോള്‍ തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തിലും നടപ്പിലാക്കുന്നത്.