എട്ട് മാസം മുൻപ് ലോകത്തെ നടുക്കിയ വൻ ദുരന്തമായിരുന്നു ടൈറ്റൻ അന്തർവാഹിനി തകർന്നത്. ടൈറ്റാനിക് കപ്പലിന്റെ ശേഷിപ്പുകൾ കാണാൻ വേണ്ടി ജൂൺ 16 -നാണ് കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിൽ നിന്നുള്ള ഒരു സംഘം ടൈറ്റൻ പേടകത്തിൽ യാത്രയായത്.
എന്നാൽ, യാത്ര തുടങ്ങി കുറച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ അന്തർവാഹിനിയിൽ നിന്ന് സിഗ്നലുകളൊന്നും ലഭിക്കാതെയായി. പിന്നീട് നടന്ന അന്വേഷണത്തിൽ അന്തർവാഹിനി തകർന്നതായും അതിനുള്ളിലുണ്ടായ എല്ലാവരും മരിച്ചന്നും കണ്ടെത്തി.
യാത്രക്കാരുടെ സംഘത്തിൽ കോടീശ്വരനായ ഹാമിഷ് ഹാർഡിംഗും ഉണ്ടായിരുന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ അദ്ദേഹം അവസാനമായി അയച്ച സന്ദേശത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഹാമിഷിന്റെ സുഹൃത്തും, മുതിർന്ന ബഹിരാകാശയാത്രികനുമായ കേണൽ ടെറി വിർട്സിൻ.
‘ഹേയ്, ഞങ്ങൾ നാളെ പുറപ്പെടുകയാണ്, എല്ലാം നല്ലതായി തോന്നുന്നു. കാലാവസ്ഥ മോശമാണ്, അതിനാൽ കാലാവസ്ഥ മെച്ചപ്പെടാനായി അവർ കാത്തിരിക്കുകയായിരുന്നു’ എന്നാണ് ഹാമിഷിന്റെ അവസാന സന്ദേശം.
ഞങ്ങൾ സാധാരണയായി ഇത്തരം യാത്രകളിലെ അപകടസാധ്യതകളെക്കുറിച്ച് സംസാരിക്കാറില്ല. കാരണം അതേക്കുറിച്ച് ഞങ്ങൾക്ക് നല്ല ധാരണയുണ്ട്.ഹാർഡിംഗിന് അപകടസാധ്യതകളെ കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. പക്ഷേ ഇത്തരമൊരു സന്ദേശം ആദ്യമായാണ് അയക്കുന്നതെന്നും ടെറി വിർട്സിൻ പറഞ്ഞു.